canva, Linkedin / Nithin Gadkari
News & Views

നീറ്റിന് പിന്നാലെ ഇ20 പെട്രോളിനെതിരേയും സമരാഹ്വാനം; ഇറക്കുമതി ചെലവ് കുറയ്ക്കാനുള്ള കേന്ദ്രനീക്കത്തിന് തിരിച്ചടിയാകുമോ?

80 ശതമാനം സാധാരണ പെട്രോളും 20 ശതമാനം എഥനോളും കൂട്ടിക്കലര്‍ത്തി തയാറാക്കുന്ന പരിസ്ഥിതി സൗഹൃദ ഇന്ധനമാണ് ഇ20 (E20) പെട്രോള്‍.

Dhanam News Desk

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ വിജയിച്ചതിന് പിന്നാലെ ഇ20 പെട്രോളിനെതിരെയും പ്രതിഷേധം പുകയുന്നു. ക്രൂഡ് ഓയില്‍ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എഥനോള്‍ കൂടുതല്‍ അടങ്ങിയ പെട്രോള്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. പെട്രോളില്‍ എഥനോളിന്റെ സാന്നിധ്യം വര്‍ധിക്കുന്നത് വാഹനങ്ങളുടെ എന്‍ജിനെയും മൈലേജിനെയും ബാധിക്കുന്നുവെന്നാണ് പ്രധാന പരാതി.

100 ശതമാനം ശുദ്ധമായ പെട്രോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യവുമായി ഇ20 ജനതാ പാര്‍ട്ടി എന്ന പേരിലാണ് സോഷ്യല്‍മീഡിയ പ്രചാരണം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് പ്രതിഷേധം.

അതേസമയം, പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന ഇ20 ജനതാപാര്‍ട്ടിയെന്ന പേരിലുള്ള സോഷ്യല്‍മീഡിയ പേജുകളില്‍ വ്യക്തമാക്കുന്നു. എഥനോള്‍ കലര്‍ത്തിയ പെട്രോളിനൊപ്പം നൂറ് ശതമാനം ശുദ്ധമായ പെട്രോളും ഇന്ധന പമ്പുകളില്‍ ലഭ്യമാക്കണം. ഉപഭോക്താവിന് ഏത് വാങ്ങണമെന്നതില്‍ സ്വാതന്ത്ര്യം നല്‍കാന്‍ അവസരം ഒരുക്കണമെന്നും സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ ആവശ്യപ്പെടുന്നു.

സബ്സിഡികളോ, സൗജന്യ ഇന്ധനമോ, ഇ20 പെട്രോള്‍ പിന്‍വലിക്കലോ തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും മറിച്ച് വാഹനങ്ങള്‍ക്ക് അനുയോജ്യമായ ഇന്ധനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വാഹന ഉടമകള്‍ക്ക് നല്‍കണമെന്നുമാണ് ആവശ്യം.

എന്താണ് ഇ20 പെട്രോള്‍?

80 ശതമാനം സാധാരണ പെട്രോളും 20 ശതമാനം എഥനോളും കൂട്ടിക്കലര്‍ത്തി തയാറാക്കുന്ന പരിസ്ഥിതി സൗഹൃദ ഇന്ധനമാണ് ഇ20 (E20) പെട്രോള്‍. കരിമ്പ്, ചോളം, കേടായ ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്ന ജൈവ ഇന്ധനമാണ് എഥനോള്‍. വിദേശരാജ്യങ്ങളില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും, വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറംന്തള്ളുന്നത് തടഞ്ഞ് പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ഘട്ടംഘട്ടമായി എഥനോള്‍ ബ്ലെന്‍ഡിംഗ് പ്രോഗ്രാം രാജ്യത്തുടനീളം നടപ്പിലാക്കുന്നത്.

ഇ20 പെട്രോള്‍ വ്യാപകമാകുന്നതിലൂടെ ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ കോടികളുടെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. എണ്ണ ഇറക്കുമതിച്ചെലവ് കുറയുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മി നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ, എഥനോള്‍ ഉത്പാദനത്തിനായി കരിമ്പും മറ്റ് കാര്‍ഷിക വിളകളും വന്‍തോതില്‍ സംഭരിക്കേണ്ടി വരുന്നതിനാല്‍ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകരുടെ വരുമാന വര്‍ധനവിനും കാരണമാകും.

A social media campaign is demanding that pure petrol remain available alongside E20 fuel, raising fresh debate over India's ethanol blending programme

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT