മാറുന്ന കാലത്ത് പുതിയ ചായ രുചികളുമായി ഗ്രൂപ്പ് മീരാന്റെ ഭാഗമായ ഈസ്റ്റ്ടീ. പുതിയ തലമുറയുടെ ജീവിതശൈലികള്‍ക്കിണങ്ങുന്നതും ഉപഭോക്താക്കളുടെ പുതുമയാര്‍ന്ന അഭിരുചികളെ സംതൃപ്തിപ്പെടുത്തുന്നതുമായ ചായകളുടെ നൂതന ശ്രേണി ഈസ്റ്റ്ടീ അവതരിപ്പിച്ചു. ഇഞ്ചിയുടെയും ഏലത്തിന്റെയും ഫ്‌ളേവറുകള്‍ ചേര്‍ന്ന ചായയും, ഗ്രീന്‍ ടീയും, ആസ്സാം ബ്ലെന്‍ഡ് തേയിലയുമാണ് പുതിയ ശ്രേണിയില്‍ പുറത്തിറക്കിയ ഉല്‍പ്പന്നങ്ങള്‍. വരുന്ന മാസങ്ങളില്‍ വിവിധ തരം ചായകള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
'ജീവിത ശൈലിയിലും ഉപഭോഗശീലങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും പാക്ക് ചെയ്ത തേയിലയുടെ കാര്യത്തില്‍ കഴിഞ്ഞ 100 വര്‍ഷങ്ങളായി കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്നത്തെ തലമുറയുടെ അഭിരുചികള്‍ക്കിണങ്ങിയ ഫ്‌ളേവറും വെല്‍നസും നല്‍കുന്ന ചായകള്‍ വിപണിയിലെത്തിക്കുവാനാണ് ലക്ഷ്യമിട്ടുന്നത്' ഈസ്റ്റ്ടീ ഡയറക്ടര്‍ സുബിന്‍ മീരാന്‍ പറഞ്ഞു.
മൂന്നു മാസത്തിലൊരിക്കല്‍ ഒരു പുതിയ ശ്രേണിയിലെ ചായകള്‍ ഈസ്റ്റ്ടീ പുറത്തിറക്കുന്നതാണ്. ഫ്‌ളേവര്‍ ശ്രേണിയിലെ ചായകള്‍ പുറത്തിറക്കിയതിന് പിന്നാലെ ഈമാസം അവസാനവും ഡിസംബറിലും വെല്‍നസ് ശ്രേണിയിലെ ചായകള്‍ പുറത്തിറക്കും. ജനുവരിയോടെ കോള്‍ഡ് ചായയുടെ ശ്രേണി പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരോ ബിസിനസ് വെര്‍ട്ടിക്കലിന്റെയും മേഖലയില്‍ വിപണിയെ കൂടുതല്‍ ആഴത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈസ്റ്റ്ടീ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറിക്കാന്‍ തീരുമാനിച്ചതെന്ന് ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു. 'ഓരോ വെര്‍ട്ടിക്കലിന്റെ ബ്രാന്‍ഡ് സെഗ്മെന്റുകളിലും ഞങ്ങളുടെ സാന്നിധ്യം പരമാവധി വിപുലീകരിക്കുകയും ലാഭവിഹിതം ഉയര്‍ത്തുകയുമാണ് ലക്ഷ്യം' അദ്ദേഹം പറഞ്ഞു.
46-വര്‍ഷം പഴക്കമുള്ള ഗ്രൂപ്പ് മീരാന്റെ കീഴില്‍ ഈസ്റ്റ്ടീക്ക് പുറമെയുള്ള സ്ഥാപനങ്ങളാണ് നന്മ പ്രോപ്പര്‍ട്ടീസ്, സുനിദ്ര മാട്രസസ്, ഈസ്റ്റേണ്‍ ട്രെഡ്സ്, ജാക്ക്ഫ്രൂട്ട്്365, വീട്രക്ക്്, സ്‌കോര്‍ലൈന്‍ സ്പോര്‍ട്‌സ്.
Read DhanamOnline in English
Subscribe to Dhanam Magazine