കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കോര്‍ത്തിണക്കി 'ചിക്കന്‍ സോങ് 'എന്ന പേരില്‍ ഫോക്ക്-റോക്ക് മ്യൂസിക് ഫിലിം പുറത്തിറക്കി ഈസ്റ്റേണ്‍. ലോക ചിക്കന്‍ കറി ദിനവുമായി ബന്ധപ്പെട്ടാണ് ഈസ്റ്റേണിന്റെ വ്യത്യസ്തമാര്‍ന്ന പരിപാടി.
സാധാരണക്കാരന്റെ പ്രാതല്‍ മുതല്‍ വലിയ ആഘോഷങ്ങളിലെ വിരുന്നുകളില്‍ വരെ കോഴിക്കറി എങ്ങനെ ഒരു വികാരമായി മാറുന്നു എന്ന് ഈ ലഘുചിത്രം വരച്ചുകാട്ടുന്നു. പിന്നണി ഗായകന്‍ സൂരജ് സന്തോഷും നടന്‍ മണിക്കുട്ടനും അണിനിരക്കുന്ന ചിത്രത്തില്‍ നാടന്‍ തനിമയും ആധുനിക താളവും ഒത്തുചേരുന്നു.
'കേരളത്തില്‍ ചിക്കന്‍ കറി എന്നത് വെറുമൊരു വിഭവമല്ല; അതൊരു വികാരമാണ്. മിക്കവരും ആദ്യമായി പാചകം ചെയ്യാന്‍ പഠിക്കുന്ന വിഭവവും ഇതാകാം. ആ സ്മരണകളെയും സന്തോഷത്തെയുമാണ് ഞങ്ങള്‍ ഈ ആന്തത്തിലൂടെ ആഘോഷിക്കുന്നത്-ഈസ്റ്റേണ്‍ സി.ഇ.ഒ ഗിരീഷ് നായര്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine