News & Views

റാന്‍ബാക്‌സി മുന്‍ ഉടമകളുടെ വീട്ടിലും ഓഫീസിലും റെയ്ഡ്

Babu Kadalikad

40 കോടിയുടെ വെട്ടിപ്പുകേസില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍മാരായ റാന്‍ബാക്സിയുടെ മുന്‍ ഉടമകളായ മല്‍വീന്ദര്‍ സിങ് - ശിവിന്ദര്‍ സിങ് സഹോദരന്മാരുടെ ഡല്‍ഹിയിലെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.

1937 ല്‍ സ്ഥാപിതമായ റാന്‍ബാക്സി കമ്പനി 2008 ല്‍ ജപ്പാന്‍ കമ്പനിയായ ദായിച്ചി സാന്‍ക്യോക്ക് വിറ്റു. യു.എസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അന്വേഷണം നേരിടുന്നെന്ന വിവരം  റാന്‍ബാക്സി കമ്പനി തങ്ങളില്‍നിന്ന് മറച്ചുവെച്ചതിന് ജപ്പാന്‍ കമ്പനി സിങ്കപ്പൂര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 2600 കോടി പിഴയടയ്ക്കാന്‍ സഹോദരന്‍മാരോട് കോടതി നിര്‍ദേശിച്ചു.

ജപ്പാന്‍ കമ്പനിക്ക് പണം അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീം കോടതി  ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT