News & Views

എലിസ്റ്റോ ഗ്രൂപ്പ്: പുനരുപയോഗ ഊര്‍ജ മേഖലയിലെ തിളക്കം

പുനരുപയോഗ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ മാളെന്ന നേട്ടം ഹൈലൈറ്റ് മാള്‍ സ്വന്തമാക്കാനൊരുങ്ങുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കുന്നത് എലിസ്റ്റോ എനര്‍ജീസാണ്

Dhanam News Desk

വൈവിധ്യമാര്‍ന്ന മേഖലകളില്‍ മികവ് തെളിയിക്കുകയാണ് കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലിസ്റ്റോ ഗ്രൂപ്പ്. പുനരുപയോഗ ഊര്‍ജം, ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്‌നോളജി സൊല്യൂഷന്‍സ് മേഖലകളില്‍ ഇതിനകം തന്നെ സാന്നിധ്യമറിയിക്കാന്‍ രണ്ട് യുവ സംരംഭ

കരുടെ കീഴിലുള്ള ഈ സ്ഥാപനത്തിന് കഴിഞ്ഞു.

വളര്‍ച്ച: 2016ല്‍ എല്‍സ്യൂട്ട് ഇആര്‍പി സോഫ്റ്റ്വെയര്‍ അവതരിപ്പിച്ചു കൊണ്ടാണ് എലിസ്റ്റോയുടെ തുടക്കം. 2018ല്‍ റിന്യൂവബ്ള്‍ എനര്‍ജി രംഗത്തേക്ക് കടന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ റൂഫ് ടോപ്-ലാന്‍ഡ് സോളാര്‍ പ്ലാന്റുകളടക്കം നിരവധി പദ്ധതികള്‍ കമ്പനി വിജയകരമായി നടപ്പാക്കി. 2020ലാണ് വിവിധ ഗ്രൂപ്പ് കമ്പനികളെ യോജിപ്പിച്ചു കൊണ്ട് എലിസ്റ്റോ ഗ്രൂപ്പ് നിലവില്‍ വരുന്നത്. 2025 ഓടെ ബംഗളൂരുവിലേക്കും മറ്റു ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

നാഴികക്കല്ലുകള്‍: പുനരുപയോഗ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ മാളെന്ന നേട്ടം ഹൈലൈറ്റ് മാള്‍ സ്വന്തമാക്കാനൊരുങ്ങുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കുന്നത് എലിസ്റ്റോ എനര്‍ജീസാണ്. ഇന്‍കെല്‍ ലിമിറ്റഡിനൊപ്പം ചേര്‍ന്നാണിത് നടപ്പാക്കിയത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എട്ട് മെഗാവാട്ടിന്റെയും തൃശൂരില്‍ മൂന്ന് മെഗാവാട്ടിന്റെയും ഉള്‍പ്പെടെ 11 മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റാണ് ഒരുക്കുന്നത്. കൂടാതെ കോഴിക്കോട് ഹൈലൈറ്റ് ക്യാമ്പസിന്റെ റൂഫ് ടോപ്പില്‍ ഒരു മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റും സ്ഥാപിക്കും.

മിഷന്‍: 'നെറ്റ് സീറോ അറ്റ് സീറോ ഇന്‍വെസ്റ്റ്‌മെന്റ്' എന്ന ലക്ഷ്യവുമായാണ് എലിസ്റ്റോ എനര്‍ജീസ് പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ചര്‍, റിന്യൂവബ്ള്‍ എനര്‍ജി, ടെക്‌നോളജി സൊല്യൂഷന്‍സ് രംഗത്ത് സസ്റ്റെയ്‌നബ്ള്‍ ബിസിനസ് സൊല്യൂഷന്‍ നല്‍കുകയെന്നതും ലക്ഷ്യമിടുന്നു.

ഭാവി പദ്ധതികള്‍: എലിസ്റ്റോ എനര്‍ജീസ് കേരളത്തിലെ മാളുകളിലും പ്രമുഖ ആശുപത്രികളിലും സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതികള്‍ ഉടന്‍ തുടങ്ങും. എല്‍സ്യൂട്ട് ഇആര്‍പി സോഫ്റ്റ്വെയര്‍ സേവനം ഇന്ത്യ, യുഎഇ, ഖത്തര്‍, യുഎസ്, മലേഷ്യ തുടങ്ങിയ ഏഴോളം രാജ്യങ്ങളില്‍ നല്‍കിവരുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.

ബ്രാന്‍ഡിന്റെ പേര് : എലിസ്റ്റോ

സ്ഥാപിത വര്‍ഷം : 2016

സ്ഥാപക സാരഥികള്‍ : ഷഹദ് ബംഗ്ല (മാനേജിംഗ് ഡയറക്റ്റര്‍),

വസീം അസ്ലം (സിഇഒ)

നിലവിലെ സാരഥി : വസീം അസ്ലം

ഉല്‍പ്പന്നം : റിന്യൂവബ്ള്‍ എനര്‍ജി, ഇന്‍ഫ്രാസ്ട്രക്ചര്‍

സൊല്യൂഷന്‍സ്, എല്‍സ്യൂട്ട്-ഇആര്‍പി സോഫ്റ്റ്വെയര്‍

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT