India-Qatar relations canva
News & Views

ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തി; ചര്‍ച്ചകള്‍ നാളെ; പുതിയ വ്യാപാര കരാറുകള്‍ക്ക് സാധ്യത

വ്യാപാരം, നിക്ഷേപം, എനര്‍ജി, ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന് അമീറിന്റെ സന്ദര്‍ശനം സഹായകമാകും

Dhanam News Desk

വ്യാപാര മേഖലയില്‍ ഉള്‍പ്പടെ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിന് ഖത്തര്‍ ഭരണാധികാരി ഡല്‍ഹിയിലെത്തി. ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ത്താനിയെയും സംഘത്തെയും ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമീര്‍ നാളെ സുപ്രധാന ചര്‍ച്ചകളില്‍ പങ്കെടുക്കും. 10 വര്‍ഷത്തിന് ശേഷമാണ് ഖത്തര്‍ ഭരണാധികാരി ഇന്ത്യയില്‍ എത്തുന്നത്.

പുതിയ വ്യാപാര കരാറുകള്‍ക്ക് സാധ്യത

നാളെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായുള്ള കൂടിക്കാഴ്ചയാണ് അമീറിന്റെ ആദ്യ ചടങ്ങ്. രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിന് വിരുന്നൊരുക്കും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഔദ്യോഗിക ചര്‍ച്ച. ഉച്ചക്ക് ശേഷം രാജ്യത്തെ വ്യാപാര പ്രമുഖരുമായി അമീര്‍ കൂടിക്കാഴ്ച നടത്തും. ഇരുരാജങ്ങള്‍ക്കുമിടയില്‍ വാണിജ്യം, നിക്ഷേപം, എനര്‍ജി, ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ ചര്‍ച്ചകള്‍ ഉണ്ടാകും. ഇന്ത്യാ സര്‍ക്കാരുമായും വിവിധ ഇന്ത്യന്‍ കമ്പനികളുമായും നിക്ഷേപ സാധ്യതകളെ കുറിച്ച് അദ്ദേഹം സംവദിക്കും. അമീറിനൊപ്പം ഖത്തറിലെ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT