News & Views

മ്യൂച്ച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കില്‍ വന്‍ ഇടിവ്; ആഭ്യന്തര നിക്ഷേപകര്‍ക്ക് താല്പര്യം കുറഞ്ഞോ?

സ്വര്‍ണവിലയിലുണ്ടായ കുതിപ്പാണ് ഗോള്‍ഡ് ഇടിഎഫുകളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ തിരിയാന്‍ കാരണം

Dhanam News Desk

മലയാളികള്‍ അടക്കമുള്ളവരുടെ ഇടയില്‍ മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് അടുത്തിടെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആദ്യമായി ഓഹരി വിപണിയിലേക്ക് കാലെടുത്ത് വയ്ക്കുന്നവരിലേറെയും മ്യൂച്ച്വല്‍ ഫണ്ടിനായിരുന്നു പ്രാമുഖ്യം കൊടുത്തിരുന്നത്. എന്നാല്‍, വിപണി അസ്ഥിരമായി മുന്നോട്ടു പോകുന്നത് പലരെയും ഫണ്ടുകളില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഒക്ടോബറില്‍ 19 ശതമാനം കുറവു വന്നു. 30,422 കോടി രൂപ സെപ്റ്റംബറില്‍ മ്യൂച്ച്വല്‍ ഫണ്ടുകളിലേക്ക് എത്തി. എന്നാലിത് ഒക്ടോബറില്‍ 24,691 കോടി രൂപയായി ഇടിഞ്ഞു.

നിക്ഷേപകരുടെ രീതികളിലും ചിന്തകളിലും വന്ന മാറ്റമാണ് മ്യൂച്ച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ കുറവു വരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണി മോശം പ്രകടനമാണ് നടത്തുന്നത്. കൂടിയ റിസ്‌ക്കും മോശം പ്രകടനവും ഓഹരിവിപണി നിക്ഷേപങ്ങള്‍ താല്ക്കാലികമായെങ്കിലും അനാകര്‍ഷകമായി മാറി. സ്വര്‍ണം അടക്കമുള്ള മറ്റ് നിക്ഷേപസാധ്യതകളിലേക്ക് ആളുകള്‍ കൂടുതലായി ചേക്കേറിയിട്ടുണ്ട്.

മ്യൂച്ച്വല്‍ ഫണ്ടുകളിലായി ആകെയുള്ള നിക്ഷേപം 79.87 ലക്ഷം കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഇത് 75.61 ലക്ഷം കോടി രൂപയായിരുന്നു. സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് മുന്‍ മാസത്തെ 4,363 കോടി രൂപയില്‍ നിന്ന് 3,476 കോടി രൂപയായി താഴ്ന്നു.

ഗോള്‍ഡ് ഇടിഎഫ്

ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില ഗോള്‍ഡ് ഇടിഎഫിലേക്കുള്ള നിക്ഷേപം ആകര്‍ഷകമാണെങ്കിലും ചെറിയ ഇടിവ് രേഖപ്പെടുത്തി. ഒക്ടോബറില്‍ 7,743 കോടി രൂപയായിരുന്നു. സെപ്റ്റംബറിലെ 8,363 കോടി രൂപയേക്കാള്‍ കുറവ്.

സ്വര്‍ണവിലയിലുണ്ടായ കുതിപ്പാണ് ഗോള്‍ഡ് ഇടിഎഫുകളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ തിരിയാന്‍ കാരണം. ഏപ്രിലിനുശേഷം ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്.

Mutual fund investments dip 19% in October as investors shift focus to gold and alternative assets

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT