Image courtesy: commons.m.wikimedia.org 
News & Views

ഗതാഗതക്കുരുക്കില്‍ കൊച്ചിക്ക് ഇന്ത്യയില്‍ എട്ടാം സ്ഥാനം, ഡല്‍ഹിയേക്കാള്‍ കഷ്ടം; തിരക്കേറിയ നേരത്ത് 10 കിലോമീറ്റര്‍ പിന്നിടാന്‍ വേണ്ടത് അര മണിക്കൂര്‍

62 രാജ്യങ്ങളിലെ ട്രാഫിക് അവസ്ഥകൾ വിലയിരുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

Dhanam News Desk

ലോകത്തെ ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ എറണാകുളത്തിന് 50ാം സ്ഥാനം. 62 രാജ്യങ്ങളിലെ ട്രാഫിക് അവസ്ഥകൾ ട്രാക്ക് ചെയ്യുകയും വിലയിരുത്തുകയും ചെയ്താണ് പട്ടിക തയാറാക്കിയിരിക്കുന്നത്. നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിലുളള ലൊക്കേഷൻ ടെക്‌നോളജി സ്പെഷ്യലിസ്റ്റ് കമ്പനിയായ ടോംടോം ആണ് പട്ടിക പുറത്തുവിട്ടത്.

500 നഗരങ്ങളുടെ പട്ടികയിലാണ് രൂക്ഷമായ ഗതാഗതക്കുരുക്കില്‍ എറണാകുളം 50ാം സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ നഗരങ്ങളായ കൊൽക്കത്ത, ബംഗളൂരു, പൂനെ എന്നിവ പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലാണ്.

കൊളംബിയയിലെ ബാരൻക്വില്ല പട്ടികയിൽ ഒന്നാമതും ലണ്ടൻ അഞ്ചാം സ്ഥാനത്തുമാണ്. അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ നഗരങ്ങളില്‍ ഉളളത്.

എറണാകുളത്ത്, തിരക്കുള്ള സമയത്ത് 10 കിലോമീറ്റർ പിന്നിടാൻ 28 മിനിറ്റും 30 സെക്കൻഡുമാണ് എടുക്കുക. കൊൽക്കത്തയിൽ തിരക്കേറിയ സമയങ്ങളിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ ശരാശരി 34 മിനിറ്റും 33 സെക്കൻഡും എടുക്കും. ബംഗളൂരുവില്‍ ഇത്രയും ദൂരം പിന്നിടാന്‍ ശരാശരി 34 മിനിറ്റും 10 സെക്കൻഡുമാണ് എടുക്കുക. അതേസമയം ഡൽഹിയില്‍ വേണ്ടത് 23 മിനിറ്റും 24 സെക്കൻഡുമാണ്.

എറണാകുളത്ത് ഗതാഗതക്കുരുക്ക് മൂലം യാത്രക്കാര്‍ക്ക് പ്രതിവർഷം ശരാശരി 88 മണിക്കൂറാണ് റോഡില്‍ നഷ്ടപ്പെടുന്നത്. ബംഗളൂരുവിൽ ഗതാഗതക്കുരുക്ക് കാരണം നിവാസികള്‍ക്ക് പ്രതിവർഷം ശരാശരി 117 മണിക്കൂർ നഷ്ടപ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT