News & Views

സുസ്ഥിര വളർച്ച ലക്ഷ്യമിടുന്ന എംഎസ്എംഇകൾക്ക് സമഗ്ര ബാങ്കിങ് പിന്തുണയുമായി ESAF

ധനകാര്യ സേവനങ്ങള്‍ക്കപ്പുറം ഒരു സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസിന്റെ എല്ലാ ഘട്ടത്തിലും വിശ്വസ്ത പങ്കാളിയായി വേറിട്ട് നില്‍ക്കുന്നു, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

Dhanam News Desk

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (MSME) ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് മാത്രമല്ല; ദശലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷകളുടെയും സംരംഭകത്വത്തിന്റെയും പ്രതീകങ്ങളുമാണ്. ഓരോ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭത്തിന് പിന്നിലും ഒരു റിസ്‌ക് ഏറ്റെടുത്ത് തൊഴിലും ഉപജീവനവും സൃഷ്ടിച്ച് സുസ്ഥിരമായ ഒരു ബിസിനസ് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഒരു സംരംഭകനുണ്ട്. എന്നാല്‍ ഒരു എംഎസ്എംഇയുടെ വളര്‍ച്ച ഒരിക്കലും നേര്‍രേഖയിലല്ല.

ബിസിനസിന്റെ ഓരോ ഘട്ടത്തിലും സാമ്പത്തിക ആവശ്യങ്ങള്‍ മാറുന്നു. വര്‍ക്കിങ് ക്യാപിറ്റലാണ് ഇന്ന് ആവശ്യമെങ്കില്‍ നാളെ വിപുലീകരണത്തിനായി അധിക ധനസഹായം വേണ്ടിവരും. ബിസിനസ് വളരുന്നതിനനുസരിച്ച് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും ആവശ്യമായി വരും. ക്യാഷ് ഫ്‌ളോ മാനേജ്‌മെന്റ്, ഫോര്‍മല്‍ ഫിനാന്‍സിലേക്കുള്ള പ്രവേശനം, കൃത്യമായ സാമ്പത്തിക തീരുമാനങ്ങള്‍ എന്നിവയും സംരംഭകരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

അതുകൊണ്ടുതന്നെ വെറും വായ്പകള്‍ നല്‍കുന്നതില്‍ മാത്രം ഞങ്ങളുടെ പങ്ക് ഒതുങ്ങരുതെന്നാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ വിശ്വാസം. വായ്പക്ക് പിന്നിലുള്ള ബിസിനസിനെ മനസിലാക്കുകയും അത് വളരുന്നതനുസരിച്ച് അനുയോജ്യമായ സേവനങ്ങള്‍ നല്‍കിക്കൊണ്ട് പ്രസക്തിയോടെ നിലകൊള്ളുകയും ചെയ്യുക എന്നതാണ് ഒരു ബാങ്കിന്റെ യഥാര്‍ത്ഥ ദൗത്യം.

വൈവിധ്യമാര്‍ന്ന സേവനങ്ങള്‍

ശരിയായ സമയത്ത് ശരിയായ വായ്പ ലഭിക്കുന്നത് ഒരു ചെറുകിട, ഇടത്തരം സംരംഭത്തിന്റെ വളര്‍ച്ചയില്‍ വലിയ മാറ്റമുണ്ടാക്കും. MSME Business LAP വഴി അര്‍ഹരായ ബിസിനസുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും വളര്‍ച്ചാ പദ്ധതികള്‍ക്കും അനുയോജ്യമായ ധനസഹായം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

അതുപോലെ, ബിസിനസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ക്കിങ് ക്യാപിറ്റല്‍ നിര്‍ണായകമാണ്. ഇന്‍വെന്ററി, വിതരണക്കാര്‍, ജീവനക്കാരുടെ വേതനം എന്നിവക്ക് പണം നല്‍കുന്നതിനും തിരികെ കിട്ടാനുള്ള പണം ലഭിക്കുന്നത് വരെയുള്ള ഇടവേള കൈകാര്യം ചെയ്യുന്നതിനും MSME Udyog Loanന്റെ ക്യാഷ് ക്രെഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ്, ടേം ലോണ്‍ സൗകര്യങ്ങള്‍ സഹായിക്കുന്നു.

ബിസിനസുകള്‍ കൂടുതല്‍ ഡിജിറ്റലാകുന്നതിനനുസരിച്ച് ബാങ്കിങ്ങും മാറുകയാണ്. MSME GST Power OD പോലുള്ള സൗകര്യങ്ങളിലൂടെയും ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളിലൂടെയും അര്‍ഹരായ സംരംഭകര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. പതിവ് ബാങ്കിങ് നടപടികള്‍ ലളിതമാകുമ്പോള്‍ സംരംഭകര്‍ക്ക് ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.

എന്നാല്‍ അര്‍ത്ഥവത്തായ എംഎസ്എംഇ ബാങ്കിങ്, ഉല്‍പന്നങ്ങളില്‍ മാത്രം അധിഷ്ഠിതമാകില്ല; അത് ബന്ധങ്ങളിലും വിശ്വാസത്തിലുമാണ് അധിഷ്ഠിതമാകേണ്ടത്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ മനസിലാക്കി, അനുയോജ്യമായ പരിഹാരങ്ങള്‍ നല്‍കുന്നതിലാണ് ഞങ്ങളുടെ റിലേഷന്‍ഷിപ്പ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സംരംഭകരുടെ ആഗ്രഹങ്ങള്‍ക്കൊപ്പം

ഏതൊരു സംരംഭകരുടെയും ചിരകാല അഭിലാഷം വളര്‍ച്ചയാണ്. പ്ലാന്റിന്റെ ശേഷി വര്‍ധന, കൂടുതല്‍ യന്ത്രങ്ങള്‍ സ്ഥാപിക്കല്‍, പുതിയ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിക്കല്‍, പുതിയ വിപണികളിലേക്കുള്ള പ്രവേശനം തുടങ്ങിയവയെല്ലാം വളര്‍ച്ചയുടെ ഭാഗമായി വേണ്ടിവരും. MSME ESSBLE (ESAF Secured Business Loan to Enterprises) വഴി അര്‍ഹരായ ബിസിനസുകളുടെ വളര്‍ച്ചാ പദ്ധതികള്‍ക്ക് പിന്തുണ നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഒരു എംഎസ്എംഇവളരുമ്പോള്‍ അതിന്റെ നേട്ടം സ്ഥാപനത്തില്‍ മാത്രം ഒതുങ്ങുന്നില്ല; അത് തൊഴിലവസരങ്ങളും പ്രാദേശിക സപ്ലൈ ചെയിനുകളും ശക്തിപ്പെടുത്തുന്നു. അതേസമയം, നിരവധി ചെറുകിട ബിസിനസുകള്‍ ഇപ്പോഴും ഫോര്‍മല്‍ ഫിനാന്‍ഷ്യല്‍ ഇക്കോസിസ്റ്റത്തിന് പുറത്താണ്. ഒരു സ്‌മോള്‍ ഫിനാന്‍സ് ബാങ്കെന്ന നിലക്കും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ഞങ്ങളുടെ അടിസ്ഥാന ദൗത്യങ്ങളിലൊന്നാണ്.

Micro Enterprise Loan, Vyapar Vikas Yojana, QR Loan തുടങ്ങിയ സേവനങ്ങളിലൂടെ കൂടുതല്‍ ചെറുകിട സംരംഭകരിലേക്ക് അനുയോജ്യമായ ബാങ്കിങ്, ക്രെഡിറ്റ് സൗകര്യങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. സാമ്പത്തിക സേവനങ്ങള്‍ കയ്യെത്തും ദൂരെ കിട്ടിയാല്‍ മാത്രം പോര, അവ കൃത്യമായി ഉപയോഗപ്പെടുത്താനും കൈകാര്യം ചെയ്യാനുമുള്ള കാര്യക്ഷമത കൂടി വേണം. Credit, Cash Flow Management, Digital Paymestn, Repayment

Obligations എന്നിവയെക്കുറിച്ച് സംരംഭകര്‍ക്ക് ശരിയായ ധാരണ ആവശ്യമാണ്. ബോധപൂര്‍വമായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ സഹായിക്കുന്നത് ദീര്‍ഘകാല സുസ്ഥിരതക്ക് നിര്‍ണായകമാണ്. ഞങ്ങളുടെ ലക്ഷ്യം അതുകൊണ്ടുതന്നെ ഒരു സംരംഭകന്റെ അടിയന്തര സാമ്പത്തിക ആവശ്യത്തിനപ്പുറം അദ്ദേഹത്തിന്റെ സമഗ്രമായ ബിസിനസ് യാത്രയെ മനസിലാക്കുക എന്നതാണ്. ക്രെഡിറ്റ് മുതല്‍ ഡിജിറ്റല്‍ ബാങ്കിങ് വരെയും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ മുതല്‍ സാമ്പത്തിക അവബോധം വരെയും- ബിസിനസിനൊപ്പം വളരുന്ന ഒരു ബാങ്കിങ് ബന്ധമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സംരംഭകരോടൊപ്പം യാത്ര ചെയ്യുന്ന, വെറുമൊരു വായ്പാദാതാവല്ലാത്ത ഒരു സാമ്പത്തിക പങ്കാളിയാകുകയാണ് ഇസാഫിന്റെ ലക്ഷ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT