budget 2025 canva
News & Views

കേന്ദ്ര ബജറ്റ് വിലയിരുത്താന്‍ കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം വേദിയൊരുക്കുന്നു; വിദഗ്ധരുടെ പാനല്‍ ചര്‍ച്ച ഇന്ന് കോഴിക്കോട്ട്

വ്യവസായ പ്രമുഖര്‍, മാനേജ്‌മെന്റ് വിദഗ്ധര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും

Dhanam News Desk

കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഏതെല്ലാം രീതിയില്‍ ബാധിക്കുമെന്ന കാര്യങ്ങള്‍ വിലയിരുത്താന്‍ കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറവും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇക്കണോമിക്‌സ് വിഭാഗത്തിലെ ജോണ്‍ മത്തായി സെന്ററും ചേര്‍ന്ന് പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിലെ മലബാര്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സില്‍ ഫെബ്രുവരി 12 വൈകീട്ട് 3 ന് ചര്‍ച്ച ആരംഭിക്കും. പ്രമുഖ വ്യവസായികളും മാനേജ്‌മെന്റ് വിദഗ്ധരും ഉദ്യോഗസ്ഥരും സംസാരിക്കും. 'Union budget; a way forward for Indian economy' എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം പ്രസിഡന്റ് കെ.എം ഹമീദ് അലിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ ഉദ്ഘാടനം ചെയ്യുമെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി അറിയിച്ചു.

വിവിധ മേഖലകളിലെ പ്രമുഖരെത്തും

സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാര്‍ എം.പി അഹമ്മദ്, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഫാക്കല്‍റ്റി ഡോ.വിപിന്‍.പി.വീട്ടില്‍, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ അഗ്രിക്കള്‍ച്ചര്‍ ആന്റ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഡവലപ്മെന്റ് അതോറിട്ടി റീജണല്‍ മേധാവി യു.ധര്‍മ്മറാവു, കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അശ്വിന്‍ ജോണ്‍ ജോര്‍ജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ.കെ.പി രജുല ഹെലന്‍, കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി എന്നിവര്‍ സംസാരിക്കും. രജിസ്‌ട്രേഷന് 9895114422, 7592866501 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT