News & Views

ആന്റ്ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം

ഫാബ്ളോ എ.ഐയുടെ ടെക്, പ്രോഡക്റ്റ്, ഡിസൈന്‍ ടീമുകള്‍ പ്രധാനമായും ഇന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നത്

Dhanam News Desk

ആഗോള നിക്ഷേപകരായ ആന്റ്ലറില്‍ നിന്ന് പ്രീ-സീഡ് ഫണ്ടിംഗായി 1,25,000 ഡോളര്‍ കരസ്ഥമാക്കി കോഴിക്കോട് സ്വദേശി താരക് ശ്രീധരന്‍ കോ-ഫൗണ്ടറായുള്ള എ.ഐ സംരംഭം. ജര്‍മന്‍ പങ്കാളിയായ മാര്‍ക്ക് ഗെര്‍ലാക്കുമായി ചേര്‍ന്ന് സ്ഥാപിച്ച സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാബ്ളോ എ.ഐയ്ക്കാണ് ഫണ്ടിംഗ് ലഭിച്ചത്.

ജീവന്‍രക്ഷാ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്ന കമ്പനികളുടെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഓട്ടോമേറ്റ് ചെയ്യാനും വേണ്ടിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്.

ഇന്ത്യയിലും യൂറോപ്പിലും കമ്പനിക്ക് വേണ്ടി ജീവനക്കാരെ നിയമിക്കാനും ആഗോള തലത്തില്‍ പുതിയ പങ്കാളിത്തങ്ങള്‍ രൂപപ്പെടുത്തുന്നതിനും വേണ്ടിയാകും തുക ചെലവഴിക്കുന്നതെന്ന് താരക് ശ്രീധരന്‍ പറഞ്ഞു.

ഫാബ്ളോ എ.ഐയുടെ ടെക്, പ്രോഡക്റ്റ്, ഡിസൈന്‍ ടീമുകള്‍ പ്രധാനമായും ഇന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നത്. ആഗോളതലത്തില്‍ വളരുന്നതിനനുസരിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനം കൂടുതല്‍ വികസിപ്പിക്കാനും കൂടുതല്‍ ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് ആളുകളെ നിയമിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT