News & Views

പാലാരിവട്ടം പാലം; പാളിപ്പോയ ചില കണക്കുകള്‍ കാണാം

Dhanam News Desk

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ അത് എത്രകാലം നിലനില്‍ക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐഐടി വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല പാലാരിവട്ടം പാലത്തില്‍ വിശദമായ പരിശോധന നടത്തിയ ഇ ശ്രീധരന്‍ പറയുന്നത് സാങ്കേതികപരമായും സാമ്പത്തിക പരമായും പുനര്‍നിര്‍മാണമാണ് നല്ലതെന്നാണ്. ഈ കണ്ടെത്തലുകള്‍ മുന്‍നിര്‍ത്തിയാണ് പാലം പൂര്‍ണമായും പുനര്‍നിര്‍മിക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഇതാ പഴയ മേല്‍പ്പാലം പൊളിഞ്ഞു പോയതിനു പിന്നിലെ ചില കണക്കുകള്‍ കാണാം.

  • നിര്‍മിച്ചത് - 2.5 വര്‍ഷം കൊണ്ട്
  • ആകെ നീളം- 750 മീറ്റര്‍
  • എസ്റ്റിമേറ്റ്- 42 കോടി
  • കരാര്‍ തുക- 39 കോടി
  • പാലത്തിന് ആകെ 102 ആര്‍സിസി ഗര്‍ഡറുകളാണ് ഉള്ളത്. അതില്‍ 97എണ്ണത്തിലും വിള്ളല്‍ വീണിരുന്നു.
  • പാലം നിര്‍മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.
  • 100 വര്‍ഷമെങ്കിലും ആയുസ്സുവേണ്ട പാലത്തിന്റെ ആയുസ്സ് 20 വര്‍ഷം പോലുമില്ലെന്നാണ് കണ്ടെത്തിയത്.
  • പാലത്തിന് 18 പിയര്‍ ക്യാപ്പുകളാണ് ഉള്ളത്. ഇതില്‍ 16 എണ്ണത്തിലും വിള്ളല്‍ കണ്ടെത്തിയിരുന്നു. ഇതില്‍ മൂന്നെണ്ണം താര്‍ത്തു അപകടാവസ്ഥയില്‍ ആയിരുന്നു.
  • 2019 മെയ് ഒന്നിനാണ് അറ്റകുറ്റപ്പണികള്‍ക്കായി പാലം അടച്ചത്.
  • വിള്ളലുകള്‍ 0.2 മില്ലിമീറ്ററില്‍ കൂടാന്‍ പാടില്ല, പാലാരിവട്ടം പാലത്തിറ്റേത് 0.3 മില്ലിമീറ്റര്‍ ഒക്കെയാണ് ചില വിള്ളലുകള്‍ കണ്ടെത്തിയത്.
  • ഭാരം കയറുമ്പോള്‍ ഗര്‍ഡറുകളില്‍ ഉണ്ടാകുന്ന ഡിഫ്‌ളക്ഷന്‍ 25 മില്ലിമീറ്റര്‍ ആണെന്നിരിക്കെ പാലത്തിന്റേത് 40 മില്ലിമീറ്റര്‍ ആയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT