ദേശീയപാതയിലെ ശുചിമുറികളുടെ നിലവാരം ഉയര്‍ത്താന്‍ കാമ്പെയിനുമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). വൃത്തിയില്ലാത്ത ശുചിമുറികളുടെ ചിത്രം തെളിവുസഹിതം റിപ്പോര്‍ട്ട് ചെയ്താല്‍ 1,000 രൂപ ഫാസ്ടാഗ് അക്കൗണ്ടിലെത്തും. രാജ്യത്തെ ടോള്‍ പ്ലാസകളിലെ ശുചിമുറികളുടെ വൃത്തി വര്‍ധിപ്പിക്കാനാണ് വ്യത്യസ്തമാര്‍ന്ന ആശയം നടപ്പാക്കാനൊരുങ്ങുന്നത്.
ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഒക്‌ടോബര്‍ 31 വരെ ക്യാഷ് റിവാര്‍ഡ് ഇതുവഴി സ്വന്തമാക്കാം. 1,000 കൈയോടെ ഫാസ്ടാഗ് അക്കൗണ്ടില്‍ ക്രെഡിറ്റാകാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
ആദ്യമായി രാജ്മാര്‍ഗ് യാത്ര ആപിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ മൊബൈല്‍ ഫോണില്‍ ഉണ്ടായിരിക്കണം. രാജ്മാര്‍ഗ് യാത്ര ആപ്പില്‍ റിപ്പോര്‍ട്ട് ഡേര്‍ട്ടി ടോയ്‌ലറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. മോശം രീതിയിലുള്ള ടോയ്‌ലറ്റിന്റെ ഫോട്ടോ വ്യക്തമായ രീതിയില്‍ എടുക്കുക. ഫോട്ടോയ്‌ക്കൊപ്പം നിങ്ങളുടെ പേര്, മൊബൈല്‍ നമ്പര്‍, വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, ലൊക്കേഷന്‍ എന്നിവ സമര്‍പ്പിക്കുക. നിങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഫാസ്ടാഗ് അക്കൗണ്ടിലേക്ക് 1,000 രൂപ ക്രെഡിറ്റാകും.
ഈ സമ്മാനം കിട്ടാന്‍ ചില നിബന്ധനകളുമുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മിച്ചതോ പരിപാലിക്കുന്നതോ ആയ ടോയ്‌ലറ്റുകളുടെ ചിത്രങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. ഒന്നിലേറെ യാത്രക്കാര്‍ ഒരേ ടോയ്‌ലറ്റിന്റെ ചിത്രം ഒരേ ദിവസം സബ്മിറ്റ് ചെയ്താല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തവര്‍ക്കാകും സമ്മാനം. ഒരു വാഹന നമ്പര്‍ വച്ച് ഒരിക്കല്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.
Read DhanamOnline in English
Subscribe to Dhanam Magazine