News & Views

സ്വപ്നങ്ങളെ പിന്തുടരാം, യൂണിമണിക്കൊപ്പം

പഠിക്കാനും സ്ഥിരതാമസം ആഗ്രഹിച്ചും വിദേശത്തേക്ക് പോകുന്നവരുടെ വിശ്വസ്ത സാമ്പത്തിക പങ്കാളി

Dhanam News Desk

എങ്ങനെയെങ്കിലും വിദേശത്ത് പോകണം. കേരളത്തിലെ കുട്ടികളുടെ ശക്തമായ മോഹങ്ങളില്‍ ഒന്നാണ് ഇത്. കൈ നിറയെ കാശുണ്ടാക്കാനും മികച്ച നിലവാരമുള്ള ജീവിതം നയിക്കാനും കഴിവുണ്ടെങ്കില്‍ എത്ര ഉയരങ്ങള്‍ വേണമെങ്കിലും കീഴടക്കാനുള്ള അവസരമാണ് യുവസമൂഹത്തെ വിദേശത്തേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടി എത്രയും നേരത്തെ തന്നെ അവിടെയെത്താനുള്ള വിദ്യാര്‍ത്ഥികളുടെ തിടുക്കമാണ് കുറേ നാളായി കണ്ടുവരുന്നത്.

മുമ്പത്തേക്കാള്‍ എളുപ്പത്തില്‍ ഇപ്പോള്‍ വിദേശ സര്‍വകലാശാലകളുടെ വിവരങ്ങള്‍ ലഭ്യമാണ്. പ്രവേശന നടപടികളും ലളിതമായതിനാല്‍ ഈ സ്വപ്നത്തെ പിന്തുടരുകയും സാക്ഷാത്കരിക്കുകയും ചെയ്യുന്നവരുടെ എണ്ണവും അനുദിനം കൂടിവരുന്നു.''വിദേശത്ത് പഠിക്കാന്‍ പോവുകയും പിന്നീട് അവിടെ സ്ഥിരതാമസക്കാരാവുകയും ചെയ്യുന്നത് ഒരു സാധാരണ കാര്യമായി മാറിയപ്പോള്‍ ഇതൊരു ലളിതമായ സംഗതിയാണെന്ന് കരുതാറുണ്ട്. പക്ഷേ അങ്ങനെയല്ല. കഠിനാധ്വാനവും മികച്ച സാമ്പത്തിക ആസൂത്രണവുമെല്ലാം ഇതിന് അനിവാര്യമാണ്.

വിദേശ സര്‍വകലാശാലകളിലേക്ക് പണം വിശ്വസിച്ച് അയക്കാനും അല്ലെങ്കില്‍ വിദേശത്തെ ബാങ്കുകളിലേക്ക് അയക്കാനും നല്ലൊരു സാമ്പത്തിക സേവന പങ്കാളി തീര്‍ച്ചയായും വേണം,'' മണി ട്രാന്‍സ്ഫര്‍,ഫോറെക്സ്, പേയ്മെന്റ് തുടങ്ങിയ മേഖലകളിലെ പ്രമുഖരായ യൂണിമണിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും ഡയറക്റ്ററുമായ കൃഷ്ണന്‍ ആര്‍ പറയുന്നു.

സ്വപ്ന സാക്ഷാത്കാരത്തിനൊപ്പം

പ്രവാസികള്‍ക്ക് വിശ്വസ്തതയോടെ നാട്ടില്‍ പണമെത്തിക്കുന്നതിനുള്ള സേവനം നല്‍കാനായി 1999ലാണ് യൂണിമണി പ്രവര്‍ത്തനം തുടങ്ങുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ യൂണിവേഴ്സിറ്റി ഫീസ്, താമസ ചെലവ് എന്നിവയ്ക്കായി നാട്ടില്‍ നിന്ന് വിദേശത്തേക്ക് പണം കൂടുതലായി അയക്കുന്ന സാഹചര്യങ്ങള്‍ വന്നു.

''ഫോറിന്‍ എക്സ്ചേഞ്ച്, മണി ട്രാന്‍സ്ഫര്‍ എന്നീ രംഗങ്ങളില്‍ രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തിന്റെ കരുത്തിലാണ് യൂണിമണി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി എബ്രോഡ് ഫോറക്സ് സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങിയത്,'' കൃഷ്ണന്‍ ആര്‍ പറയുന്നു. വിദേശത്ത് പഠിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് സമഗ്രസേവനങ്ങളാണ് യൂണിമണി നല്‍കുന്നത്. വിദേശ കറന്‍സി,ട്രാവല്‍ കാര്‍ഡ്, ട്യൂഷന്‍ ഫീസ് റെമിറ്റന്‍സ്, താമസ സൗകര്യം കണ്ടെത്താനുള്ള സഹായം, ഇന്‍ഷുറന്‍സ്, ടിക്കറ്റിംഗ്, വിസ അസിസ്റ്റന്‍സ് തുടങ്ങിയവയെല്ലാം നല്‍കും.

''റിസര്‍വ് ബാങ്കിന്റെ അംഗീകൃത ലൈസന്‍സുള്ളതിനാല്‍ മികച്ച എക്സ്ചേഞ്ച് നിരക്കില്‍, കുറഞ്ഞ ട്രാന്‍സ്ഫര്‍ ഫീസ് ഈടാക്കിക്കൊണ്ട് അതിവേഗത്തില്‍, സുരക്ഷിതമായും വിശ്വസ്തതയോടെയും മണി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ യൂണിമണിക്കാവുന്നു,'' കൃഷ്ണന്‍ ആര്‍ പറയുന്നു.ഓണ്‍ലൈനായും (www.unimoni.in) ഓഫ്ലൈനായും സേവനങ്ങള്‍ ലഭ്യമാക്കുന്ന യൂണിമണിക്ക് രാജ്യത്ത് 300ഓളം ശാഖകളാണുള്ളത്. ''യുവസമൂഹം ഇനിയും വിദേശത്തെ അവസരങ്ങള്‍ തേടാന്‍ തന്നെയാണ് സാധ്യത. അവരുടെ വിദേശസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അനുയോജ്യമായ സാമ്പത്തിക ആസൂത്രണവും റെമിറ്റന്‍സ് സേവനങ്ങളും തേടാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും വേണം,'' കൃഷ്ണന്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT