News & Views

ബിസിനസ് മാനേജ്‌മെന്റ്, പേഴ്‌സണല്‍ ഫിനാന്‍സ് വെബിനാറുകളുമായി ധനം ഓണ്‍ലൈന്‍; പങ്കെടുക്കാം സൗജന്യമായി

Dhanam News Desk

കോവിഡ് 19 മൂലമുള്ള ലോക്ക്ഡൗണ്‍ നാളുകളിലാണ് ലോകം. എങ്ങനെ മുന്നോട്ട് പോകണം, എന്താണ് ചെയ്യേണ്ടത് എന്നൊന്നമറിയാതെ ലോക്ക് ഡൗണ്‍ നാളുകള്‍ തള്ളി നീക്കുകയാണ് പലരും. പുതിയ പദ്ധതികള്‍ ആവിഷികരിക്കുന്നതിനും പ്രശ്‌നങ്ങളെ അതിജീവിച്ചു മുന്നോട്ടു പോകുന്നതിനുമുള്ള സമയമായി ഈ ലോക്ക് ഡൗണ്‍ നാളുകളെ പ്രയോജിനപ്പെടുത്തുകയാണ് ഈ സമയത്ത് വേണ്ടത്. അതിന് സംരംഭകരെയും വായനക്കാരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധനം ഓണ്‍ലൈന്‍ സൗജന്യ വെബിനാര്‍ സീരീസുമായി കടന്നെത്തിയത്. വിജയകരമായ ആദ്യ രണ്ടു വെബിനാറുകള്‍ ശേഷം ഇതാ സംരംഭകര്‍ക്കും വ്യക്തികള്‍ക്കും പ്രയോജനകരമാകുന്ന മറ്റു രണ്ടു സൗജന്യ വെബിനാറുകളുമായി കടന്നെത്തുകയാണ് ധനം. 

The Plain Truth; കോവിഡിനു ശേഷം ബിസിനസുകള്‍ എങ്ങനെയായിരിക്കും?

തിയതി : 2020 ഏപ്രില്‍ 24

സമയം: 11 AM

ബിസിനസ് നടത്തിപ്പ് രീതികളെ തന്നെ കീഴ്മേല്‍ മറിച്ചിരിക്കുകയാണ് കോവിഡ് 19. മുന്‍കാലങ്ങളില്‍ നിങ്ങളെ വിജയിപ്പിച്ച തന്ത്രങ്ങളൊന്നും ഇനി ഫലപ്രദമാകണമെന്നില്ല. വേറിട്ട ഈ ബിസിനസ് സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് ചുവടുകള്‍ വെയ്ക്കുക മാത്രമാണ് മാര്‍ഗം. യാഥാര്‍ത്ഥ്യം മനസിലാക്കി ബിസിനസുകള്‍ എങ്ങനെ റീ അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞുതരുന്നത് പ്രമുഖ ബിസിനസ് മാനേജ്മെന്റ് വിദഗ്ധനും റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ടിനി ഫിലിപ്പ്. 2020 ഏപ്രില്‍ 24 ന് രാവിലെ 11 മണിക്ക് നടക്കുന്ന വൈബിനാറില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

പ്രതിസന്ധി ഘട്ടങ്ങളില്‍ എങ്ങനെ ചെലവ് ചുരുക്കാം, കൂടുതല്‍ വരുമാനം നേടാം

തിയതി: 2020 ഏപ്രില്‍ 28

സമയം : 11 AM

നമ്മുടെ വരുമാനം കുറയുന്നു, ചെലവ് കൂടുന്നു എന്നാല്‍ നമുക്ക് മുന്നോട്ടു പോയേ സാധിക്കു. എങ്ങനെയാണ് ക്രീയാത്മകമായ രീതിയില്‍ ചെലവ് കുറയ്ക്കാനാകുക. നമ്മുടെ ജീവിതത്തിലെ ചെലവുകള്‍ നല്ല രീതിയില്‍ എങ്ങനെ കുറയ്ക്കാം അതോടൊപ്പം നല്ല രീതിയില്‍ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാം. സാമ്പത്തിക അസ്ഥിരത നിലനില്‍ക്കുന്ന ഇപ്പോഴത്തെു സാഹര്യത്തില്‍ തെറ്റായ നിക്ഷേപ രീതി പിന്തുടരാനോ അല്ലെങ്കില്‍ തെറ്റായ ചെലവു ചുരുക്കല്‍ രീതികളിലേക്ക് പോകാനോ ഉള്ള സാധ്യതയുണ്ട്. ഇതിനുള്ള നേര്‍വഴികളാണ് പേഴ്‌സണല്‍ ഫിനാന്‍സ് ട്രെയ്‌നറും സ്‌ക്രിപോണ്‍ ഫിനാന്‍ഷ്യല്‍ സൊലൂഷന്‍സ് സ്ഥാപകനുമായ ശ്രീകാന്ത് വാഴയില്‍ നയിക്കുന്ന വെബിനാര്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരുത്. 2020 ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT