Image courtesy: Canva
News & Views

വിപണിയില്‍ 'റിവേഴ്സ് ജനറേഷൻ'; ജെന്‍ സി കൗമാരക്കാരുടെ ഇഷ്ടത്തിനനുരിച്ച് ഇന്ത്യൻ വീടുകളിലെ ചെലവുകൾ

2035 ഓടെ നിലവിലുള്ള 50 ശതമാനം ബ്രാൻഡുകൾക്ക് പ്രസക്തി നഷ്ടപ്പെടും

Dhanam News Desk

ഒരു കാലത്ത് മാതാപിതാക്കൾ മാത്രം എടുത്തിരുന്ന വാങ്ങൽ തീരുമാനങ്ങൾ ഇപ്പോൾ വീട്ടിലെ ജെന്‍ സി (Gen Z) കൗമാരക്കാരുടെ ശുപാർശയെ അടിസ്ഥാനമാക്കിയാണ് നടപ്പാക്കുന്നത്. ഇന്ത്യൻ വീടുകളിൽ ഉപഭോക്തൃ സ്വഭാവത്തിൽ വലിയ മാറ്റം സംഭവിക്കുന്നതായി വെഞ്ച്വർ കാപ്പിറ്റൽ സ്ഥാപനമായ ഫയർസൈഡ് വെഞ്ചേഴ്സിൻ്റെ (Fireside Ventures) റിപ്പോർട്ട് വ്യക്തമാക്കുന്നു.

സ്വാധീനം: വീട്ടിലെ പുതിയ മാർക്കറ്റർ

ഭക്ഷണം, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, വെയറബിളുകൾ, മറ്റ് സാങ്കേതിക ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ കൗമാരക്കാരാണ് ഇപ്പോൾ കുടുംബത്തിൻ്റെ തിരഞ്ഞെടുപ്പുകളെ നയിക്കുന്നത്. ഇൻസ്റ്റാഗ്രാം, യൂട്യൂബ്, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് കണ്ടെത്തി കൗമാരക്കാർ ശുപാർശ ചെയ്യുന്ന ഉൽപ്പന്നങ്ങളെ മാതാപിതാക്കൾ ഇന്ന് ആധുനികവും പ്രസക്തവുമായ മാനദണ്ഡമായി കണക്കാക്കുന്നു.

റിവേഴ്സ് ജനറേഷൻ: ജെന്‍ സി (Gen Z, 2000 ത്തിന് ശേഷം ജനിച്ചവർ), ജെന്‍ ആൽഫ (Gen Alpha, 2010 ന് ശേഷം ജനിച്ചവര്‍) എന്നിവരെ റിപ്പോർട്ട് "റിവേഴ്‌സ് ജനറേഷൻ" എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവർ മാതാപിതാക്കളെ സ്വാധീനിക്കുന്നു, കൂടാതെ പുതുതലമുറ മാതാപിതാക്കളാല്‍ സ്വാധീനിക്കപ്പെടുന്നില്ല എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ജെന്‍ സിയുടെ ഈ സ്വാധീനം രാജ്യത്തിൻ്റെ ഉപഭോക്തൃ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തും. 2035-ഓടെ നിലവിലുള്ള 50 ശതമാനം ബ്രാൻഡുകൾക്ക് പ്രസക്തി നഷ്ടപ്പെടുമെന്ന് പഠനം പ്രവചിക്കുന്നു. ജെന്‍ സി രാജ്യത്തെ ഉപഭോക്തൃ ബ്രാൻഡുകളുടെ ഏറ്റവും ശക്തനായ ആഭ്യന്തര മാർക്കറ്റർ ആയി മാറും.

ജെന്‍ സി, ജെന്‍ ആൽഫ എന്നിവർ ചേർന്ന് 2030-ഓടെ ഒരു ട്രില്യൺ ഡോളറിലധികം ചെലവഴിക്കുമെന്നും കുടുംബത്തിൻ്റെ സാമ്പത്തിക തീരുമാനങ്ങളിൽ അവർ വലിയ പങ്ക് വഹിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ മാറ്റം, ഹൈപ്പർ-പേഴ്സണലൈസ്ഡ്, കമ്മ്യൂണിറ്റി-അധിഷ്ഠിത ബിസിനസുകൾ കെട്ടിപ്പടുക്കാൻ സംരംഭകര്‍ക്ക് വലിയ അവസരങ്ങളാണ് തുറന്നു കൊടുക്കുന്നത്.

Gen Z now influences purchase decisions in Indian households, driving a shift in consumer behavior, says Fireside Ventures report.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT