ദുബായിലെ ദേര ഗോള്‍ഡ് സൂക്കില്‍ ആഭരണ പ്രദര്‍ശനങ്ങള്‍ക്കായി പ്രത്യേക വേദി സജ്ജമാക്കി ഇന്ത്യ. യു.എ.ഇ യും ഇന്ത്യയും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍(സെപ/CEPA) ഒപ്പുവെച്ചതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ജെം ആന്‍ഡ് ജുവലറി പ്രൊമോഷന്‍ കൗണ്‍സിലാണ് (ജി.ജെ.ഇ.പി.സി/GJEPC) വേദി ഒരുക്കിയത്.
ഇന്ത്യ ജുവലറി എക്സ്പോസിഷന്‍ കേന്ദ്രം എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സൂക്ഷ്മ- ചെറുകിട- ഇടത്തരം(എം.എസ്.എം.ഇ) ജുവലറികള്‍ക്ക് അവരുടെ തദ്ദേശീയമായി നിര്‍മിച്ച ആഭരണങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ അവസരം ലഭിക്കും. 365 ദിവസവും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ച ശേഷം ഇന്ത്യ -യു.എ.ഇ വ്യാപാരം 2022-23 ല്‍ 16 ശതമാനം വര്‍ധിച്ച് 845 കോടി ഡോളറായി. അതില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 11.8 ശതമാനം വര്‍ധിച്ച് 313 കോടി ഡോളറുമായി. ആഭരണങ്ങളുടെയും രത്‌നങ്ങളുടെയും കയറ്റുമതി 16.54 ശതമാനം വര്‍ധിച്ച് 577 കോടി ഡോളറിലെത്തി.
Read DhanamOnline in English
Subscribe to Dhanam Magazine