മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏഴാമത് ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് ആന്‍ഡ് എക്സ്പോയും പന്ത്രണ്ടാമത് കേരള ഹെല്‍ത്ത് ടൂറിസം അന്താരാഷ്ട്ര കോണ്‍ഫറന്‍സും സംഘടിപ്പിക്കുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII) കേരള അണിയിച്ചൊരുക്കുന്ന സമ്മിറ്റും കോണ്‍ഫറന്‍സും ഒക്ടോബര്‍ 30, 31 തീയതികളില്‍ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികള്‍ പങ്കെടുക്കും. മെഡിക്കല്‍ വാല്യൂ ടൂറിസത്തിനും ഹോളിസ്റ്റിക് വെല്‍നസിനുമുള്ള ലോകോത്തര കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനും അതുവഴി ഈ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
സി.ഐ.ഐയുടെ കേരളയുടെ ആയുര്‍വേദ, ഹെല്‍ത്ത് കെയര്‍ പാനലുകളാണ് ഉച്ചകോടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ ടൂറിസം, ആരോഗ്യം, വ്യവസായം വകുപ്പുകള്‍ എന്നിവയുടെ പിന്തുണയും സഹകരണവും ഈ ഉദ്യമത്തിനുണ്ട്.
ഒമാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഉസ്‌ബെക്കിസ്ഥാന്‍, മൊറോക്കോ, ടാന്‍സാനിയ, എത്യോപ്യ, വിയറ്റ്‌നാം, സൗദി അറേബ്യ, ഓസ്ട്രേലിയ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
പൊതുമരാമത്ത്, ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവര്‍ ചേര്‍ന്ന് സമ്മേളനങ്ങളും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആയുഷ് സെക്രട്ടറി രാജേഷ് കോട്ടേച്ച ചടങ്ങില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ വി.കെ.സി. റസാക്ക് (ചെയര്‍മാന്‍, സി.ഐ.ഐ കേരള), ഡോ. പി.എം. വാരിയര്‍ (കണ്‍വീനര്‍, സി.ഐ.ഐ കേരള ആയുര്‍വേദ പാനല്‍), ഡോ. സജി കുമാര്‍ (മുന്‍ ചെയര്‍മാന്‍, സി.ഐ.ഐ കേരള), ഡോ. പി.വി. ലൂയിസ് (കണ്‍വീനര്‍, സി.ഐ.ഐ കേരള ഹെല്‍ത്ത് കെയര്‍ പാനല്‍), ഡോ. നളന്ദ ജയദേവ് (കോ-കണ്‍വീനര്‍, കേരള ഹെല്‍ത്ത് കെയര്‍ പാനല്‍) എന്നിവര്‍ സംബന്ധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine