News & Views

ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ 'യൂത്ത് ഫോറം-വോയ്സസ് ദാറ്റ് മാറ്റര്‍' സംഘടിപ്പിച്ചു

ആഗോളതലത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ യുവതലമുറ മുന്നിട്ടിറങ്ങണം: ഡോ. ടെസി തോമസ്

Dhanam News Desk

ഇന്നത്തെ ലോകത്തെ മാറ്റിമറിക്കാനുള്ള കരുത്ത് യുവതലമുറയ്ക്കുണ്ടെന്നും ശാസ്ത്രീയമായ കാഴ്ചപ്പാടും നൂതനമായ ചിന്തകളും അതിന് അനിവാര്യമാണെന്നും മുന്‍ ഡി.ആര്‍.ഡി.ഒ ഡയറക്ടര്‍ ജനറലും നിഷ് (NICHE) വൈസ് ചാന്‍സലറുമായ ഡോ. ടെസി തോമസ്. ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'യൂത്ത് ഫോറം-വോയ്സസ് ദാറ്റ് മാറ്റര്‍' എന്ന ഏകദിന ആഗോള പഠന കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

'സമാധാനത്തിനും ലക്ഷ്യബോധത്തിനുമുള്ള വിദ്യാഭ്യാസം' എന്ന പ്രമേയത്തില്‍ ഊന്നി സ്‌കൂള്‍ ക്യാമ്പസില്‍ നടന്ന പരിപാടി ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം ചീഫ് കോര്‍ഡിനേറ്റര്‍ മീന വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.

ജി.പി.എസ്. ഡീനും പ്രിന്‍സിപ്പലുമായ ദിലീപ് ജോര്‍ജ് സ്വാഗതപ്രസംഗം നടത്തി. വിദ്യാര്‍ത്ഥികള്‍ തന്നെ നേതൃത്വം നല്‍കിയ വിവിധ സെഷനുകളായിരുന്നു കോണ്‍ഫറന്‍സിന്റെ പ്രധാന ആകര്‍ഷണം. മാറുന്ന ലോകത്ത് യുവജനങ്ങളുടെ പങ്കിനെക്കുറിച്ച് ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT