News & Views

ഇന്ത്യയിലെ ആദ്യത്തെ ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ ഹോം ലോക്കര്‍ അവതരിപ്പിച്ച് ഗോദറേജ് ഗ്രൂപ്പ്

ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വീട് തുറക്കുമ്പോള്‍ ലൈറ്റിംഗ്, എയര്‍കണ്ടീഷനിംഗ് എന്നിവ ഉപയോക്താവിന്റെ മുന്‍ഗണനകള്‍ക്കനുസരിച്ച് ഓട്ടോമാറ്റിക്കായി ക്രമീകരിക്കപ്പെടും

Dhanam News Desk

സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി രംഗത്തെ മുന്‍നിരക്കാരായ ഗോദറേജ് ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യത്തെ ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ ഹോം ലോക്കര്‍ സംവിധാനം അവതരിപ്പിച്ചു. ‘NX Pro Ncrypt’എന്ന പേരിലുള്ള സംവിധാനം സ്മാര്‍ട്ട് ഹോം എക്‌സ്‌പോ 2026ലാണ് ആദ്യമായി അവതരിപ്പിച്ചത്. ഇതിനൊപ്പം ‘Advantis IoT9’ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് കണക്ടഡ് ഹോം ഇക്കോസിസ്റ്റവും കമ്പനി പ്രദര്‍ശിപ്പിച്ചു.

‘NX Pro Ncrypt’ ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍, ബയോമെട്രിക് ഫിംഗര്‍പ്രിന്റ്, ഡിജിറ്റല്‍ പിന്‍ എന്നിവ ഒരുമിച്ച് ചേര്‍ത്ത സംവിധാനമാണ്. ഉപയോക്താക്കള്‍ ഇതില്‍ ഏതെങ്കിലും ഒരു സുരക്ഷ ഓപ്ഷന്‍ മാത്രമായോ അല്ലെങ്കില്‍ രണ്ടെണ്ണം ഒന്നിച്ചോ തിരഞ്ഞെടുക്കാം.

ഉപയോക്താക്കളുടെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തുമെന്ന് കമ്പനി ഉറപ്പുനല്കുന്നു. വ്യക്തികളുടെ ചിത്രങ്ങള്‍ ശേഖരിക്കാതെ അവയെ ഡിജിറ്റല്‍ ടെംപ്ലേറ്റുകളാക്കി മാറ്റി സ്വകാര്യതയും ഡേറ്റയും സംരക്ഷിക്കുന്നുമെന്നാണ് കമ്പനി പറയുന്നത്.

നിങ്ങളെ മനസിലാക്കുന്ന വീട്

Advantis IoT9 സംവിധാനം ഉപയോക്താവിന്റെ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വീട് തുറക്കുമ്പോള്‍ ലൈറ്റിംഗ്, എയര്‍കണ്ടീഷനിംഗ് എന്നിവ ഉപയോക്താവിന്റെ മുന്‍ഗണനകള്‍ക്കനുസരിച്ച് ഓട്ടോമാറ്റിക്കായി ക്രമീകരിക്കപ്പെടും. മാനുഷിക ഇടപെടലില്ലാതെ നിങ്ങളെ മനസിലാക്കുന്ന വീട് എന്ന ആശയമാണ് ഗോദറേജ് ഉറപ്പുനല്കുന്നത്.

ഡിജിറ്റല്‍ കണക്ടഡ് സുരക്ഷയ്ക്കും ഗവേഷണത്തിനുമായി അടുത്ത മൂന്നു വര്‍ഷത്തിനിടെ 100 കോടി രൂപ നിക്ഷേപം നടത്തുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഉപഭോക്തൃ കേന്ദ്രീകൃതമായി സുരക്ഷ സംവിധാനങ്ങള്‍ അണിയിച്ചൊരുക്കുന്നതിനാണ് ഈ നിക്ഷേപം.

ഹോട്ടല്‍ മേഖലക്കായി വെബ് അധിഷ്ഠിത ആക്സസ് സൊല്യൂഷനും കമ്പനി അവതരിപ്പിച്ചു. സുരക്ഷിതമായ വെബ് ലിങ്ക് വഴി അതിഥികള്‍ക്ക് നേരിട്ട് റൂമില്‍ പ്രവേശിക്കാനാകുന്ന സംവിധാനം ഇതിലൂടെ ലഭിക്കും. ഇതോടെ റെസപ്ഷനില്‍ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കി, വേഗത്തിലുള്ള ചെക്ക് ഇന്‍, ചെക്ക് ഔട്ട് സൗകര്യം ലഭ്യമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT