News & Views

സ്വര്‍ണത്തില്‍ വിഷു കുതിപ്പ്! ഒറ്റയടിക്ക് കയറി 1,040 രൂപ; ഇനിയും ഉയരാന്‍ സാധ്യത

22 കാരറ്റിന്റെ വില കുതിച്ചുയര്‍ന്നതോടെ ഉപയോക്താക്കള്‍ കൂടുതലായി കാരറ്റ് കുറഞ്ഞ സ്വര്‍ണം വാങ്ങുന്നുണ്ട്.

Dhanam News Desk

സംസ്ഥാനത്ത് വിഷുദിനത്തില്‍ സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഇന്ന് മാത്രം പവന് കൂടിയത് 1,040 രൂപയാണ്. പവന്‍ വില 1,13,920 രൂപയാണ്. ഒരു ഗ്രാമിലെ വര്‍ധന 130 രൂപയാണ്. യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ സമാധാനത്തിന് ഇടംലഭിച്ചേക്കുമെന്ന സൂചനകളാണ് വിലയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിലയിലെ മാറ്റമാണ് കേരളത്തിലും നിരക്ക് ഉയരാന്‍ കാരണമായത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 11,700 രൂപയായി. 14 കാരറ്റിന്റെ വില ഗ്രാമിന് 9,110 രൂപയാണ്. 22 കാരറ്റിന്റെ വില കുതിച്ചുയര്‍ന്നതോടെ ഉപയോക്താക്കള്‍ കൂടുതലായി കാരറ്റ് കുറഞ്ഞ സ്വര്‍ണം വാങ്ങുന്നുണ്ട്. കൂടുതലായി ആഭരണ ആവശ്യങ്ങള്‍ക്കായിട്ടാണിത്.

ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ച ഫലംകണ്ടാല്‍ വില ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തല്‍. മുമ്പ് ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുമ്പോള്‍ സ്വര്‍ണവില കുത്തനെ ഇടിയുന്നതായിരുന്നു രീതി.

ആഭരണം വാങ്ങുന്നവര്‍ അറിയാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,850 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,17,500 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT