പ്രതീകാത്മക ചിത്രം Image Source: Canva
News & Views

യുദ്ധപ്പേടി അയയുന്നു; കേരളത്തിൽ സ്വർണവില താഴേക്ക്, ഇന്നത്തെ നിരക്കുകളറിയാം

പശ്ചിമേഷ്യയില്‍ സമാധാനശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുന്നതും ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണക്കപ്പലുകളുടെ യാത്ര വര്‍ധിച്ചതും സ്വര്‍ണത്തെയും സ്വാധീനിച്ചു

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,680 രൂപയും പവനില്‍ 240 രൂപയുടെ ഇടിവും രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,440 രൂപയാണ്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,240 രൂപയും പനവന് 1,09,440 രൂപയുമായി വില. 14 കാരറ്റിന്റേത് 8,755 രൂപയും പവന് 70,040 രൂപയുമായി. വെള്ളിവില ഗ്രാമിന് 235 രൂപയില്‍ തുടരുന്നു.

പശ്ചിമേഷ്യയില്‍ സമാധാനശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുന്നതും ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണക്കപ്പലുകളുടെ യാത്ര വര്‍ധിച്ചതും സ്വര്‍ണത്തെയും സ്വാധീനിച്ചു. ഭൗമരാഷ്ട്രീയ വിഷയങ്ങള്‍ രൂക്ഷമാകുമ്പോഴാണ് സാധാരണഗതിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നത്.

ഇപ്പോള്‍ എന്തുകൊണ്ട് ഉയരുന്നില്ല?

യുദ്ധം, ഭൗമരാഷ്ട്രീയ സംഘര്‍ഷം, സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ സാഹചര്യങ്ങളില്‍ സാധാരണയായി സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് പണം ഒഴുകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്ന പലിശനിരക്കുകളും ബോണ്ട് യീല്‍ഡും ഡോളറിന്റെ കരുത്തും ആ സുരക്ഷിത നിക്ഷേപ ആവശ്യത്തെ മറികടക്കുന്നു. സംഘര്‍ഷത്തിന് അയവുവരുമെന്ന സൂചനകള്‍ സ്വര്‍ണത്തിന്റെ വിലയും ഡിമാന്‍ഡും ഇപ്പോള്‍ കുറയ്ക്കുകയും ചെയ്തു.

ഇന്ന് ഒരു പവന്‍ വാങ്ങാന്‍ എത്ര കൊടുക്കണം?

ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്.

ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,18,650 രൂപയെങ്കിലും ആകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT