Image created with chatgpt
News & Views

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസം! പവന് ഒറ്റയടിക്ക് 1,240 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്ക് ഇതാ

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് പവന് 86,840 രൂപയാണ്.

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,215 രൂപയായി. പവന് 1,240 രൂപയുടെ കുറവോടെ 1,05,720 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് പവന് 86,840 രൂപയാണ്. ഗ്രാം വില 10,855 രൂപ. ഇന്ന് കുറഞ്ഞത് ഗ്രാമിന് 130 രൂപയാണ്.

14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 8,460 രൂപയും പവന് 67,680 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 235 രൂപയും പവന് 2,350 രുപയുമാണ്.

വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്ന സാധാരണക്കാരെയും സ്വര്‍ണപ്പണയ വായ്പകളെ ആശ്രയിക്കുന്നവരെയുമാണ് വിലയിലെ ഈ ചാഞ്ചാട്ടം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തുടര്‍ച്ചയായ വിലക്കയറ്റം ഒഴിവാക്കാന്‍ അഡ്വാന്‍സ് ബുക്കിംഗ് സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉപദേശം.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് എത്രയാകും?

തിങ്കളാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കുകളില്‍ വര്‍ധന കുറിച്ചതോടെ, പുതുക്കിയ വിപണി വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,13,500 രൂപയെങ്കിലും നല്‍കിയാലാണ് 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവന്‍ സ്വര്‍ണാഭരണം ഇപ്പോള്‍ വാങ്ങാന്‍ കഴിയുക. ആഭരണങ്ങളുടെ ഡിസൈനില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT