സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 14,025 രൂപയിലെത്തി. പവന്‍ വില ഇന്ന് കൂടിയത് 600 രൂപയാണ്. 1,12,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,525 രൂപയും പവന് 92,200 രൂപയുമായി.
വെള്ളിവില ഇന്ന് 260 രൂപയാണ്. പശ്ചിമേഷ്യയില്‍ സമാധാനം അരികെയെത്തുന്നുവെന്ന സൂചനകള്‍ വെള്ളിവില ഉയരുന്നതിലേക്ക് നയിച്ചേക്കാം. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിരുന്നവര്‍ ഓഹരിവിപണിയിലേക്ക് തിരിഞ്ഞാല്‍ പൊന്നിന്‍ വില വരും ദിവസങ്ങളില്‍ വലിയതോതില്‍ വര്‍ധിച്ചേക്കില്ല.
കേരളത്തില്‍ ഇത് കല്യാണ സീസണ്‍ ആണ്. സ്വര്‍ണശാലകളില്‍ വില്പന വര്‍ധിക്കുന്ന സമയം കൂടിയാണിത്. അതേസമയം, പശ്ചിമേഷ്യന്‍ യുദ്ധം കാരണം കല്യാണങ്ങള്‍ വ്യാപകമായി മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. ഇത് വില്പനയില്‍ പ്രതിഫലിച്ചേക്കാം.
വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1,15,200 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം ഉണ്ടാകും.
ഏപ്രില്‍ 01: 1,11,080
ഏപ്രില്‍ 02: 1,12,160
ഏപ്രില്‍ 03: 1,10,680
ഏപ്രില്‍ 04: 1,10,680
ഏപ്രില്‍ 05: 1,10,680
ഏപ്രില്‍ 06: 1,10,480
ഏപ്രില്‍ 07: 1,09,880
ഏപ്രില്‍ 08: 1,12,800
ഏപ്രില്‍ 09: 1,11,080
ഏപ്രില്‍ 10: 1,12,200
Read DhanamOnline in English
Subscribe to Dhanam Magazine