canva and chatgpt
News & Views

സ്വര്‍ണം വീണ്ടും ഉയരുന്നു, മുന്‍കൂര്‍ ബുക്കിംഗില്‍ ഉപയോക്താക്കള്‍; ഇന്നത്തെ ആഭരണ നിലവാരം എങ്ങനെ?

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,520 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും

Dhanam News Desk

സംസ്ഥാനത്ത് കുറച്ചു ദിവസത്തെ തളര്‍ച്ചയ്ക്കുശേഷം സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഗ്രാമിന് 45 രൂപയാണ് സ്വര്‍ണം ഇന്ന് ഉയര്‍ന്നത്. ജൂണ്‍ പകുതിക്ക് സര്‍വകാല റെക്കോഡിലെത്തിയ ശേഷം പിന്നീട് സ്വര്‍ണവില താഴേക്കായിരുന്നു. ഈ ട്രെന്റിനാണ് ഇപ്പോള്‍ മാറ്റംവന്നിരിക്കുന്നത്. അതേസമയം, സ്വര്‍ണവില പരിധിവിട്ട് ഉയരാനുള്ള ഡിമാന്‍ഡ് ഇല്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഒരു ഗ്രാമിന് ഇന്നത്തെ നിരക്ക് 9,065 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തില്‍ 360 രൂപ ഉയര്‍ന്ന് 72,520ലെത്തി. കനംകുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കൂടി. ഗ്രാമിന് 7,435 രൂപയിലാണ് വില. വെള്ളിവില 115 രൂപയില്‍ നിന്ന് മാറ്റമില്ല.

അടുത്ത മാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജുവലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്. അടുത്ത കാലം വരെ ഉപയോക്താക്കള്‍ മുന്‍കൂര്‍ ബുക്കിംഗിന് വലിയ താല്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ സ്വര്‍ണവില അടിക്കടി ഉയര്‍ന്നു തുടങ്ങിയതോടെ പലരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാന്‍ പറ്റുമെന്നതാണ് ഇതിന്റെ നേട്ടം.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,520 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 82,218 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Gold price surges again in Kerala, with early bookings rising ahead of the wedding season

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT