News & Views

യുദ്ധത്തില്‍ ആശ്വാസം, സ്വര്‍ണത്തില്‍ നേരിയ വര്‍ധന മാത്രം; ഇന്നത്തെ നിരക്കറിയാം

ജൂണ്‍ ഒന്നിന് 1,14,560 രൂപ വരെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് പടിപടിയായി താഴേക്ക് പോകുന്നതിനാണ് ലോകം സാക്ഷ്യംവഹിച്ചത്

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 40 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 13,430 രൂപയായി ഇന്നത്തെ ഗ്രാം വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,440 രൂപയായും ഉയര്‍ന്നു, 320 രൂപയുടെ വര്‍ധന.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 11,040 രൂപയായി. പവന്‍ വില 88,320 രൂപയും.

14 കാരറ്റ് സ്വര്‍ണം 25 രൂപ കൂടി ഗ്രാമിന് 8,595 രൂപയിലെത്തി. പവന്‍ വില 68,760 രൂപയാണ്. വെള്ളിവില ഇന്നും 250 രൂപയാണ്.

ജൂണ്‍ ഒന്നിന് 1,14,560 രൂപ വരെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് പടിപടിയായി താഴേക്ക് പോകുന്നതിനാണ് ലോകം സാക്ഷ്യംവഹിച്ചത്. ഹോര്‍മൂസ് കടലിടുക്ക് തുറക്കാനുള്ള നീക്കവും പശ്ചിമേഷ്യന്‍ യുദ്ധത്തിന് താല്ക്കാലികമായെങ്കിലും വിരാമമായതും സ്വര്‍ണത്തെ താഴേക്ക് എത്തിച്ചു.

വില കൂടുമോ അതോ?

നിലവിലെ അവസ്ഥയില്‍ സ്വര്‍ണവിലയില്‍ വലിയ കയറ്റിറക്കങ്ങള്‍ക്ക് സാധ്യത കുറവാണെന്നാണ് അന്തരാഷ്ട്ര വിലയിരുത്തല്‍. അതേസമയം, പശ്ചിമേഷ്യന്‍ വിഷയം ഏതുരീതിയില്‍ തിരിയുന്നോ അതിനനുസരിച്ച് വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം. എന്നിരുന്നാല്‍ തന്നെയും വലിയൊരു കുതിപ്പിന് സാധ്യത കാണുന്നില്ല.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് എത്രയാകും?

ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ ഇടിവ് നേരിട്ടതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേലുള്ള മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതി എന്നിവയുമൊക്കെ ചേര്‍ത്ത് 1,15,630 രൂപയാകും. ആഭരണങ്ങളുടെ ഡിസൈനില്‍വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT