gold merchants Image courtesy : AdobeStocks
News & Views

മഴക്കാല ആലസ്യത്തില്‍ സ്വര്‍ണവും, നേരിയ കയറ്റം; ഇന്ന് ആഭരണം വാങ്ങാന്‍ പറ്റിയ ദിവസമോ?

നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,720 രൂപയാണ്. പക്ഷേ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല

Dhanam News Desk

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കയറ്റം. ഗ്രാമിന് 10 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇന്നത്തെ വില ഗ്രാമിന് 9,090 രൂപയാണ്. പവന്‍ വില 72,720 രൂപയും. പവന് ഇന്ന് കൂടിയത് 80 രൂപയാണ്. ജൂണില്‍ എല്ലാ ദിവസവും വില നേരിയ രീതിയിലെങ്കിലും കൂടുന്ന പ്രവണതയാണ് തുടരുന്നത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കൂടി ഗ്രാമിന് 7,455 രൂപയിലെത്തി. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങളിലേക്ക് മലയാളിയുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതായി വ്യാപാരികളും പറയുന്നു.

അന്താരാഷ്ട്ര തലത്തിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങളും സംഘര്‍ഷങ്ങളും വിലയെ സ്വാധീനിക്കും. റഷ്യ-യുക്രെയ്ന്‍ യുദ്ധം കൂടുതല്‍ തീവ്രമാകുമെന്ന ഭയത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണവില രണ്ടുതവണ കൂടിയിരുന്നു. എന്നാല്‍ പിന്നീട് സംഘര്‍ഷത്തില്‍ അയവുവന്നു.

ഒരു പവന് എത്ര കൊടുക്കണം?

നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,720 രൂപയാണ്. പക്ഷേ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 82,760 രൂപയ്ക്ക് മുകളിലാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT