സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,795 ആണ് ഇന്നത്തെ നിരക്ക്. പവന്‍ വിലയില്‍ 80 രൂപ താഴ്ന്ന് 78,360 രൂപയായി. സെപ്റ്റംബര്‍ ഒന്നിന് പവന് 77.640 രൂപയായിരുന്നു. മൂന്നു ദിവസം കൊണ്ട് സ്വര്‍ണത്തില്‍ കൂടിയത് 700 രൂപയ്ക്ക് മുകളിലാണ്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 8,045 രൂപയായി. വെള്ളിവിലയും ഉയരങ്ങളിലേക്കു നീങ്ങുകയാണ്, ഇന്നത്തെ വില 133 രൂപ.
വിവാഹ സീസണും ഓണവും വന്നതോടെ ജുവലറികളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെ വില ഉയരുന്നത് വില്പനയുടെ അളവിനെ ബാധിക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു.മുന്‍കൂര്‍ ബുക്കിംഗ് നടത്തി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അനിയന്ത്രിതമായി വില ഉയരുന്ന പശ്ചാത്തലത്തില്‍ പലരും ഈ രീതിയാണ് അവലംബിക്കുന്നത്.
ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണം എങ്കില്‍ 84,500 രൂപയ്ക്ക് മുകളില്‍ നല്‍കണം. കേരളത്തില്‍ ഓണക്കാലത്തുള്ള ചെറിയ പര്‍ച്ചേസുകളെ ഉയര്‍ന്ന സ്വര്‍ണവില കാര്യമായി ബാധിച്ചിട്ടുണ്ട്. ജുവലറികളില്‍ വ്യത്യസ്ത പണിക്കൂലിയാണ് ഈടാക്കുന്നതെന്നതിനാല്‍ ആഭരണവിലയില്‍ പലയിടത്തും അന്തരമുണ്ടാകാറുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine