canva
News & Views

എങ്ങോട്ടാണീ പോക്ക്? സ്വര്‍ണത്തിന് ഇന്നും കൂടി 320 രൂപ; ആശങ്കയില്‍ വ്യാപാരികള്‍

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ ഉയര്‍ന്ന് 8,655 രൂപയായി. വെള്ളിവില 144 രൂപയില്‍ തുടരുന്നു

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 10,530 രൂപയായി. പവന് ഇന്നത്തെ വര്‍ധന 320 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 84,240 രൂപയാണ്. അന്താരാഷ്ട്ര വിപണിയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില ഉയരുന്നത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ ഉയര്‍ന്ന് 8,655 രൂപയായി. വെള്ളിവില 144 രൂപയില്‍ തുടരുന്നു. അന്താരാഷ്ട്ര വില ക്രമാതീതമായി ഉയരുന്നത് കേരളത്തില്‍ സ്വര്‍ണവില്പന ഇടിയുന്നതിന് കാരണമാകുമെന്ന ഭയം വ്യാപാരികള്‍ക്കുണ്ട്. വില്പന തുക വര്‍ധിച്ചെങ്കിലും വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് കുറയുന്ന പ്രവണത ദൃശ്യമാണെന്ന് വ്യാപാരികള്‍ പറയുന്നു.

വില കുത്തനെ ഉയര്‍ന്നതോടെ ജുവലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഈ സേവനം സൂപ്പര്‍ഹിറ്റായി മാറാനും ഇത് വഴിയൊരുക്കിയിട്ടുണ്ട്.

ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 84,240 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതില്‍ കൂടുതല്‍ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുന്നത്. ഇതനുസരിച്ച് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 91,000 രൂപയ്ക്ക് മുകളിലാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT