News & Views

എണ്ണ താഴുമ്പോള്‍ സ്വര്‍ണം വര്‍ധിക്കുന്നു, ഇനിയും വില കൂടുമോ? ഇന്നത്തെ നിരക്കറിയാം

ആഗോള വിപണികളില്‍ സ്വര്‍ണം വിറ്റഴിക്കുന്ന പ്രവണതയുണ്ട്. കൂടുതലും വ്യക്തിഗത നിക്ഷേപകര്‍

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ച്ചയുടെ പാതയില്‍. മാര്‍ച്ച് ഒന്നിന് ഈ മാസത്തെ ഉയര്‍ന്ന നിരക്കായ 1,26,920 രൂപയിലെത്തിയ ശേഷം സ്വര്‍ണം താഴ്ന്നിരുന്നു. ഈ ട്രെന്റാണ് മാറി തുടങ്ങിയത്. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വര്‍ധിച്ചത്. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന യുദ്ധസാഹചര്യങ്ങള്‍ തന്നെയാണ് വിലയിലും പ്രതിഫലിക്കുന്നത്.

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,970 രൂപയും പവന് 1,19,760 രൂപയുമാണ് ഇന്നത്തെ വില.

18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 12,300 രൂപയും പവന് 98,400 രൂപയുമായി. വെള്ളിവില 290 രൂപയില്‍ തന്നെ നില്ക്കുന്നു.

ആഗോള വിപണികളില്‍ സ്വര്‍ണം വിറ്റഴിക്കുന്ന പ്രവണതയുണ്ട്. കൂടുതലും വ്യക്തിഗത നിക്ഷേപകര്‍. പെട്ടെന്ന് പൈസയാക്കി മാറ്റുകയെന്ന നീക്കത്തിന്റെ ഭാഗമായാണ് സ്വര്‍ണം വിറ്റഴിക്കുന്നത്. വിപണിയിലേക്ക് കൂടുതല്‍ സ്വര്‍ണം എത്താന്‍ ഇത് വഴിയൊരുക്കിയിട്ടുണ്ട്.

അതേസമയം, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന വിലയിരുത്തലുകളും വരുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വില ഇനിയും ഉയരും. ഓഹരി വിപണിയും ബാങ്ക് നിക്ഷേപവുമെല്ലാം യുദ്ധസമയത്ത് ചാഞ്ചാടി നില്‍ക്കുന്നതും നിക്ഷേപകരുടെ മനംമാറ്റത്തിന് കാരണമാണ്.

ആഭരണത്തിന് ഇന്ന് കൊടുക്കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,19,760 രൂപയാണ്. പക്ഷേ മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ ഇതില്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില നിശ്ചയിക്കുന്നത്.

ഇത് പ്രകാരം അഞ്ച് ശതമാനം പണിക്കൂലിയുള്ള ആഭരണം സ്വന്തമാക്കണമെങ്കില്‍ ഇന്ന് കുറഞ്ഞത് 1,23,010 രൂപയാകും. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT