സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഉച്ചയ്ക്കുശേഷം മാറ്റം. രാവിലെ ഗ്രാമിന് 10 രൂപ കുറഞ്ഞ സ്ഥാനത്ത് ഉച്ചയ്ക്കുശേഷം 40 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇതോടെ 11,495 രൂപയായി. ഒരു പവന്റെ വില 91,960 രൂപയായും ഉയര്‍ന്നു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 35 രൂപ വര്‍ധിച്ച് 9,455 രൂപയായി. പവന് 75,640 രൂപയും. 14 കാരറ്റ് സ്വര്‍ണം പവന് 58,920 രൂപയും. ആഗോളതലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 4,080 ഡോളറിലാണ്.
മൂന്നു ദിവസമായി ഇടിവ് തുടരുന്ന സ്വര്‍ണവില വെള്ളിയാഴ്ച പവന് 560 രൂപയും ശനിയാഴ്ച 11,465 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, കഴിഞ്ഞ നാലു ദിവസംകൊണ്ട് പവന് കുറഞ്ഞത് 2,680 രൂപയാണ്. ഇന്ന് രാവിലെയും ഈ പ്രവണത കാണിച്ച ശേഷമാണ് പിന്നീട് കൂടിയത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,960 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 99,450 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
നവംബര്‍ 1. 90,200
നവംബര്‍ 2. 90,200
നവംബര്‍ 3. 90,320
നവംബര്‍ 4 .89800
നവംബര്‍ 5. 89,080
നവംബര്‍ 6.89400 (രാവിലെ)
നവംബര്‍ 6. 89880 (വൈകുന്നേരം)
നവംബര്‍ 7. 89480
നവംബര്‍ 8, 89480
നവംബര്‍ 9. 89480
നവംബര്‍ 10.90360 രാവിലെ)
നവംബര്‍ 10. 90800 (വൈകുന്നേരം)
നവംബര്‍ 11. 92,600 (രാവിലെ)
നവംബര്‍ 11. 92280 (വൈകുന്നേരം)
നവംബര്‍ 12. 92,040
നവംബര്‍ 13. 93720 (രാവിലെ)
നവംബര്‍ 13. 94,320 (ഉച്ചയ്ക്ക്)
നവംബര്‍ 14. 93,760 (രാവിലെ)
നവംബര്‍ 14. 93,160 (ഉച്ചയ്ക്ക്)
നവംബര്‍ 15. 91,720
നവംബര്‍ 16. 91,720
നവംബര്‍ 17. 91,640 (രാവിലെ)
നവംബര്‍ 17. 91,960 (ഉച്ചയ്ക്ക്)
Read DhanamOnline in English
Subscribe to Dhanam Magazine