canva
News & Views

കയറ്റിറക്കങ്ങള്‍ക്ക് ഇടവേള, സ്വര്‍ണത്തില്‍ മാറ്റമില്ലാത്ത ദിനം; ഇന്നത്തെ നിരക്കുകളറിയാം

ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രാജ്യാന്തര സ്വര്‍ണവില അടിക്കടി മാറാന്‍ കാരണമാകുന്നുണ്ട്.

Dhanam News Desk

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ലാത്ത ദിനം. ഇന്ന് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 14,155 രൂപയാണ്. പവന്‍ വില 1,13,240 രൂപയും. സെപ്റ്റംബര്‍ ഒന്നിന് രേഖപ്പെടുത്തിയ 1,15,080 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,630 രൂപയും പവന് 93,040 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 245 രൂപയാണ്.

ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രാജ്യാന്തര സ്വര്‍ണവില അടിക്കടി മാറാന്‍ കാരണമാകുന്നുണ്ട്. യുദ്ധത്തിന്റെ സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനാല്‍ വില ഉയരുന്നതാണ് സ്വഭാവിക സാഹചര്യം.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ എത്രയാകും?

വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ചുമത്തുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,21,310 രൂപയെങ്കിലും നല്‍കിയാലാണ് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണാഭരണം ഇന്ന് രാവിലെ വാങ്ങാന്‍ കഴിയുക. ആഭരണങ്ങളുടെ ഡിസൈനില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT