പ്രതീകാത്മക ചിത്രം  Image Source: Gemini AI
News & Views

വിപണിയിൽ സമാധാന സൂചനയോ? സ്വര്‍ണവിലയിൽ ഇടിവ്; പവന് ₹240 കുറഞ്ഞു

പശ്ചിമേഷ്യയിലെ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും സെന്‍ട്രല്‍ ബാങ്കുകള്‍ തുടര്‍ച്ചയായ സ്വര്‍ണ വര്‍ധിപ്പിക്കുന്നതും വിപണിയിയെ സ്വാധീനിക്കുന്നത് തുടരും.

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധിയില്‍ അയവുണ്ടാകുമെന്ന വിലയിരുത്തലുകളാണ് താഴ്ച്ചയ്ക്ക് കാരണം. ഗ്രാമിന് 14,125 രൂപയും പവന് 1,13,000 രൂപയുമാണ് ഇന്നത്തെ വില.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,605 രൂപയായി. പവന്‍ വില 92,840 രൂപയാണ്. 14 കാരറ്റിന്റെ വില 9,040 രൂപയും പവന് 72,320 രൂപയുമായി കുറഞ്ഞു. വെള്ളിവില ഗ്രാമിന് 255 രൂപയാണ്.

പശ്ചിമേഷ്യയിലെ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും സെന്‍ട്രല്‍ ബാങ്കുകള്‍ തുടര്‍ച്ചയായ സ്വര്‍ണ വര്‍ധിപ്പിക്കുന്നതും വിപണിയിയെ സ്വാധീനിക്കുന്നത് തുടരും. വരും ദിവസങ്ങളിലും യുഎസ് സാമ്പത്തിക ഡാറ്റകളും പണപ്പെരുപ്പ നിരക്കുകളും അടിസ്ഥാനമാക്കി ആഗോള സ്വര്‍ണവിലയില്‍ ചാഞ്ചാട്ടങ്ങള്‍ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

കേരളത്തിന്റെ പരിതസ്ഥിതിയില്‍ സ്വര്‍ണത്തിന്റെ വില കൂടി നില്‍ക്കുന്നത് ഉപയോക്താക്കള്‍ക്ക് അധികബാധ്യതയാകും. വിവാഹങ്ങള്‍ ഉള്‍പ്പെടെ വിശേഷങ്ങള്‍ക്കാണ് കേരളത്തില്‍ കൂടുതലയി സ്വര്‍ണം വാങ്ങുന്നത്. സ്വര്‍ണത്തിന്റെ വില കൂടുന്ന ട്രെന്റിന് ശേഷം നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ സമീപിക്കുന്ന മലയാളികളും കുറവല്ല.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ എത്രയാകും?

വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ചുമത്തുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,21,520 രൂപയെങ്കിലും നല്‍കിയാലാണ് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണാഭരണം ഇന്ന് രാവിലെ വാങ്ങാന്‍ കഴിയുക. ആഭരണങ്ങളുടെ ഡിസൈനില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT