സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. യുഎസ് ഫെഡ് റിസര്‍വ് ഈയാഴ്ച യോഗം ചേരാനിരിക്കെ സ്വര്‍ണത്തിന് ഗ്രാമില്‍ 15 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാം വില 13,085 രൂപയാണ് ഇന്നത്തെ നിരക്ക്. പവന്‍ വില 1,04,680 രൂപയും.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 10,705 രൂപയായി, കൂടിയത് 10 രൂപയാണ്. പവന്‍ വില 85,640 രൂപയാണ്. 14 കാരറ്റിന്റെ വില 8,375 രൂപയായി. 67,000 രൂപയാണ് പവന്‍ വില. വെള്ളി വില 220 രൂപയിലേക്ക് കുറഞ്ഞു.
ഒക്ടോബര്‍ 27-28 തീയതികളില്‍ നടക്കുന്ന ഫെഡറല്‍ റിസര്‍വ് പോളിസി യോഗമാണ് ഈ ആഴ്ചയിലെ ഏറ്റവും നിര്‍ണായകമായ സാമ്പത്തിക സംഭവം. പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും, തുടര്‍ന്നുള്ള പ്രഖ്യാപനങ്ങളും പണപ്പെരുപ്പത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും വിപണിയെ സ്വാധീനിക്കും. പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടര്‍ന്നാല്‍ സ്വര്‍ണ നിക്ഷേപത്തോടുള്ള താല്‍പര്യം കുറയാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിന് മുകളില്‍ തുടരുന്നത് പണപ്പെരുപ്പ ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. ഊര്‍ജ വിലയിലെ വര്‍ധന ഉത്പാദനച്ചെലവും ഗതാഗത ചെലവും വര്‍ധിപ്പിക്കുമെന്നതിനാല്‍, കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചേക്കാം. ഇത് സ്വര്‍ണത്തെ സ്വാധീനിക്കും.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,13,250 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine