canva, x.com/FinMinIndia
News & Views

സ്വര്‍ണം വാങ്ങുന്നതിന് ഇ.എം.ഐ സംവിധാനം, വേണം സ്വര്‍ണ മന്ത്രാലയം, കേന്ദ്ര ബജറ്റില്‍ സ്വര്‍ണ വ്യാപാര മേഖലയുടെ ആവശ്യങ്ങളേറെ

ജുവലറി മേഖലയ്ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ ബുള്ളിയന്‍ ബാങ്ക് സ്ഥാപിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം

Dhanam News Desk

ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കേ സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികളും പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു പോലുള്ള നടപടികള്‍ ഇത്തവണയും ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. സ്വര്‍ണക്കടത്ത് വലിയതോതില്‍ കുറയ്ക്കാന്‍ ഇറക്കുമതി തീരുവ ആറു ശതമാനമാക്കി കുറച്ചതിലൂടെ സാധിച്ചിരുന്നു.

ഇറക്കുമതി തീരുവ കുറയ്ക്കണം

നിലവില്‍ ആറുശതമാനമാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ. ഇത് മൂന്നു ശതമാനമായി കുറയ്ക്കണമെന്ന ആവശ്യമാണ് സ്വര്‍ണവ്യാപാരികള്‍ മുന്നോട്ടുവയ്ക്കുന്നത്. വ്യാപാരം വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ധനമന്ത്രിക്ക് മുന്നില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

  • ജുവലറി മേഖലയ്ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ ബുള്ള്യന്‍ ബാങ്ക് സ്ഥാപിക്കണം

    സ്വര്‍ണ്ണം വാങ്ങുന്നതിന് ബാങ്കുകളില്‍ ഇ.എം.ഐ സംവിധാനം ഏര്‍പ്പെടുത്തണം.

  • എംഎസ്എംഇ യൂണിറ്റുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം.

  • ജുവലറി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കണം.

  • സ്വര്‍ണ വ്യാപാര മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം അനുവദിക്കണം.

  • സ്വര്‍ണത്തിന്റെ ജിഎസ്ടി 1.25 ശതമാനമായി കുറയ്ക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT