News & Views

40 അപേക്ഷകള്‍; രണ്ട് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ഗൂഗിളില്‍ ജോലി

2019 ഓഗസ്റ്റ് 25ന് ആണ് ആദ്യമായി ഗൂഗിളില്‍ ഒരു ജോലിയ്ക്കായി അപേക്ഷിക്കുന്നത്.

Dhanam News Desk

സ്ഥിര ഉത്സാഹത്തിനും ഉന്മാദത്തിനും ഇടയില്‍ കൃത്യമായ വേര്‍തിരിവ് ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ടെയ്‌ലര്‍ കോഹന്‍ എന്ന യുവാവ് തന്റെ ലിങ്ക്ഡ് ഇന്‍ പോസ്റ്റ് ആരംഭിക്കുന്നത്. 2019 ഓഗസ്റ്റ് 25ന് ആണ് കോഹന്‍ ആദ്യമായി ഗൂഗിളില്‍ ഒരു ജോലിയ്ക്കായി അപേക്ഷിക്കുന്നത്. ആദ്യ അപേക്ഷ ഗൂഗില്‍ നിരസിച്ചു. എന്നാൽ തൊട്ടടുത്ത മാസം വീണ്ടും ഇയാള്‍ ഗൂഗിളില്‍ ജോലിക്കായി അപേക്ഷിച്ചു.

2019ല്‍ തന്നെ ഇയാളുടെ ആറോളം അപേക്ഷകളാണ് ഗൂഗിള്‍ നിരസിച്ചത്. 2020ല്‍ 17 തവണയും 2021ല്‍ 12 തവണയും ആണ് കോഹന്‍ ഗൂഗിളില്‍ ജോലിയ്ക്കായി അപേക്ഷിച്ചത്. ഇതിനിടയില്‍ മൂന്നോളം കമ്പനികളില്‍ ജോലിയും ചെയ്തു. ഒടുവില്‍ കോഹന്റെ നാല്‍പ്പതാമത്തെ ആപ്ലിക്കേഷന്‍ ഗൂഗിള്‍ സ്വീകരിച്ചു. 2022 ജൂലൈ 19ന് ഗൂഗിളില്‍ ജോലി ലഭിച്ച ശേഷം ലിങ്ക്ഡ് ഇന്നിലൂടെ താന്‍ അയച്ച ഇ-മെയിലുകളുടെ സ്‌ക്രീന്‍ഷോട്ട് കോഹന്‍ പങ്കുവെച്ചത്.

നിരവധി പേരാണ് കോഹന്റെ  ശ്രമത്തെ അഭിനന്ദിച്ച് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. അതേ സമയം ഗൂഗിളില്‍ ഏതെങ്കിലും ഒരു ജോലി ലഭിക്കാന്‍ തുടര്‍ച്ചയായി ആപേക്ഷകള്‍ അയച്ച് രണ്ട് വര്‍ഷം കളഞ്ഞു എന്ന രീതിയിലുള്ള വിമര്‍ശനങ്ങളും കമന്റ് ബോക്‌സില്‍ കാണാം. ഗൂഗിളിന്റെ തെരഞ്ഞെടുപ്പ് ഘട്ടങ്ങളെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തി. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT