News & Views

സുഗന്ധ വ്യഞ്ജന വില്പനയ്ക്ക് പിപിപി പാര്‍ക്ക്, എഐയ്ക്കായി മീഡിയ സിറ്റി, ഉമ്മന്‍ചാണ്ടി ആരോഗ്യപദ്ധതി; പ്രതീക്ഷയേറ്റി ഗവര്‍ണറുടെ നയപ്രഖ്യാപനം

വാണിജ്യലോകത്തിന് പ്രതീക്ഷയേകുന്ന നിരവധി കാര്യങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

Dhanam News Desk

വികസന കാഴ്ചപ്പാടിന്റെ രൂപരേഖ വിശദമാക്കി വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ നയപ്രഖ്യാപനത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് മുന്നോട്ടുവച്ച ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അടക്കമുള്ളവ ഇടംപിടിച്ചു.

സുതാര്യ സര്‍ക്കാരാണെന്നും അഴിമതിവിമുക്ത ഭരണമാണ് ലക്ഷ്യമെന്നും എല്ലാവര്‍ക്കും വികസനം എത്തിക്കാന്‍ പ്രതിബദ്ധതയുണ്ടെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

വാണിജ്യലോകത്തിന് പ്രതീക്ഷയേകുന്ന നിരവധി കാര്യങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചു. കേരളത്തിലെ ആധ്യാത്മിക കേന്ദ്രങ്ങളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് തീര്‍ത്ഥാടന ടൂറിസം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കും. മലബാര്‍ ടെമ്പിള്‍ പില്‍ഗ്രിം പ്രൊജക്ട് കൊണ്ടുവരും.

കൃഷി ചെയ്യാനുള്ള ചെലവുകള്‍ കുറയ്ക്കാന്‍ നടപടി. കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണം വ്യാപകമാക്കും. വനിതാ കര്‍ഷകരെ പ്രോത്സാഹിപ്പിക്കും. സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തും. കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്കുമെന്ന് നയപ്രഖ്യാപനം അടിവരയിടുന്നു.

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിരാ ഗാരണ്ടികള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ നടപ്പിലാക്കും. ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യയാത്ര എന്നീ പദ്ധതികളും ഗവര്‍ണറുടെ പ്രസംഗത്തില്‍ ഇടംപിടിച്ചു.

ക്ഷേമപെന്‍ഷനുകള്‍ 3,000 രൂപയാക്കും. കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1,000 രൂപ വീതം നല്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. രാവിലെ നയപ്രഖ്യാപനത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Kerala government's first policy address highlights AI Media City, PPP parks, Oommen Chandy Health Insurance Scheme, agricultural reforms, welfare measures, and tourism development

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT