സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച ജിഎസ്ടി കോണ്‍ക്ലേവ് അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ ആര്‍. വെങ്കട്ടരമണി ഉദ്ഘാടനം ചെയ്യുന്നു. 
News & Views

ജിഎസ്ടി കോണ്‍ക്ലേവ് 2025 സംഘടിപ്പിച്ചു

ഇന്ത്യയിലുടനീളം ഈമാസം 30 വരെ ജിഎസ്ടി അവബോധ ദിനങ്ങളായും ആഘോഷിക്കും

Dhanam News Desk

എട്ടാമത് ജിഎസ്ടി ദിനാഘോഷത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ കൊച്ചി ടാജ് വിവാന്തയില്‍ ജിഎസ്ടി കോണ്‍ക്ലേവ് 2025 സംഘടിപ്പിച്ചു. സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ ആര്‍. വെങ്കട്ടരമണി ഉദ്ഘാടനം ചെയ്തു.

ആറ് വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് നികുതി സമ്പ്രദായത്തിലെ അതിസങ്കീര്‍ണതള്‍ ഇല്ലാതാക്കിക്കൊണ്ട് ജിഎസ്ടി എന്ന വിപ്ലവകരമായ നികുതി പരിഷ്‌കാരം ഇന്ത്യയില്‍ നടപ്പക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യം ജിഎസ്ടിയുടെ നവീകരണത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചുവെന്നും ആര്‍. വെങ്കട്ടരമണി കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടിക്ക് കീഴിലുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കേണ്ടതുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റസ് ഇന്‍ഡയറക്ട് ടാക്സ് കമ്മിറ്റി ചെയര്‍മാന്‍ പി.രാജേന്ദ്രകുമാര്‍ പറഞ്ഞു. ടാക്സ് ഇന്ത്യ ഓണ്‍ലൈന്‍ സിഇഒയും സ്ഥാപക എഡിറ്ററുമായ ശൈലേന്ദ്ര കുമാര്‍ നികുതി വ്യവഹാരത്തെക്കുറിച്ചും, നികുതി ഇളവുകളുടെ ഫലങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി. ജിഎസ്ടി നികുതി ലളിതമാക്കല്‍: പൗരന്മാരെ ശാക്തീകരിക്കല്‍' എന്നതായിരുന്നു ജിഎസ്ടി ദിനത്തിന്റെ പ്രമേയം. ഇന്ത്യയിലുടനീളം ഈമാസം 30 വരെ ജിഎസ്ടി അവബോധ ദിനങ്ങളായും ആഘോഷിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT