പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയിലും ജൂണിലെ ജിഎസ്ടി വരുമാനത്തില്‍ 13.9 ശതമാനം വളര്‍ച്ച നേടി രാജ്യം. 1,94,812 കോടി രൂപയാണ് ജൂണിലെ ജിഎസ്ടി കളക്ഷന്‍. ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനം വര്‍ധിച്ചത് ഗുണം ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂണിലെ ജിഎസ്ടി വരുമാനം 1,71,105 കോടി രൂപയായിരുന്നു. ഉയര്‍ന്ന സ്ലാബിലുള്ള പഴയ ജിഎസ്ടിയിലായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ പിരിവ്. ജിഎസ്ടി പരിഷ്‌കാരത്തിനു ശേഷം പല ഉത്പന്നങ്ങളുടെയും നിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു.
പരിഷ്‌കാരത്തിനുശേഷവും ജിഎസ്ടി വരുമാനത്തില്‍ വര്‍ധന രേഖപ്പെടുത്താന്‍ സാധിച്ചത് രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.
2025 ജൂണില്‍ ജിഎസ്ടി റീഫണ്ടിന് ശേഷമുള്ള വരുമാനം 1,45,984 കോടി രൂപയായിരുന്നു. ഇത്തവണയിത് 1,62,377 കോടി രൂപയായി. ആഭ്യന്തര ഇടപാടുകളിലൂടെയുള്ള ജിഎസ്ടി ഇത്തവണ 6.5 ശതമാനം വര്‍ധിച്ച് 1,34,774 കോടി രൂപയായി. മുന്‍ വര്‍ഷമിത് 1,26,506 കോടി രൂപയായിരുന്നു.
ഇറക്കുമതിയില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 34.6 ശതമാനം വര്‍ധിച്ച് 60,038 കോടിയായി. മുന്‍ വര്‍ഷമിത് 44,600 കോടി രൂപയായിരുന്നു.
ഒന്‍പത് ശതമാനം വര്‍ധനയോടെ മഹാരാഷ്ട്രയുടെ ജിഎസ്ടി കളക്ഷന്‍ 30,714 കോടി രൂപയായി. മുന്‍ വര്‍ഷമിത് 28,248 കോടി രൂപയായിരുന്നു. കര്‍ണാടകയും ഗുജറാത്തും ഇരട്ടയക്ക വളര്‍ച്ച നേടി. യഥാക്രമം 12,937 കോടി, 11,743 കോടി രൂപ എന്നിങ്ങനെയാണ് കളക്ഷന്‍. ഉത്തര്‍പ്രദേശിന്റെ ജിഎസ്ടി കളക്ഷന്‍ 19 ശതമാനം വര്‍ധിച്ച് 9,165 കോടി രൂപയായി.
2026 ജൂണില്‍ കേരളത്തിന്റെ ജിഎസ്ടി കളക്ഷന്‍ 3,357 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷമിത് 2,939 കോടിയായിരുന്നു. 14.2 ശതമാനം വര്‍ധനയാണ് 2026 ജൂണില്‍ രേഖപ്പെടുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine