News & Views

ലോകം ആഘോഷത്തില്‍, വിപണിക്ക് പ്രത്യാശയുടെ ദിനങ്ങള്‍; വായനക്കാര്‍ക്ക് ധനംഓണ്‍ലൈനിന്റെ ക്രിസ്മസ് ആശംസകള്‍

ഏവര്‍ക്കും ധനംഓണ്‍ലൈനിന്റെ ക്രിസ്മസ് ആശംസകള്‍

Dhanam News Desk

സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. പ്രാര്‍ഥനയുടെ അകമ്പടിയോടെ ലോകമെങ്ങും വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. ബിസിനസ് ലോകവും ഇന്ന് ക്രിസ്മസ് അവധിയിലാണ്. ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.

സംഘര്‍ഷഭരിതമായ ആദ്യ പകുതിക്കുശേഷം തിരിച്ചുവരവിന്റെ സൂചനകളാണ് ഈ ക്രിസ്മസ് കാലത്ത് വിപണിയില്‍ നിന്ന് വരുന്നത്. വിദേശ നിക്ഷേപരുടെ വില്പനകള്‍ക്കിടയിലും വിപണിയെ പിടിച്ചുനിര്‍ത്താന്‍ ആഭ്യന്തര നിക്ഷേപകര്‍ക്ക് ഇത്തവണ സാധിക്കുന്നുവെന്നത് പ്രത്യാശയാണ്.

ആഗോള തലത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നതും ക്രൂഡ്ഓയില്‍ വില താഴ്ന്നു നില്‍ക്കുന്നതും ഇന്ത്യയ്ക്ക് സമാധാനമേകുന്നു. പുതുവര്‍ഷത്തില്‍ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയും വാണിജ്യലോകത്തിനുണ്ട്.

ഏവര്‍ക്കും ധനംഓണ്‍ലൈനിന്റെ ക്രിസ്മസ് ആശംസകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT