Image Courtesy: instagram.com/keralarailways 
News & Views

ഓർക്കാൻ വയ്യ, ഈ മെമു യാത്ര! ആകെ കുഴഞ്ഞ് ആലപ്പുഴക്കാർ

യാത്രക്കാർ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ ഓരോ ദിവസവും വര്‍ധിക്കുന്നു

Dhanam News Desk

കനത്ത തിക്കും തിരക്കും, വായുസഞ്ചാരം കുറവ്. ആലപ്പുഴ-എറണാകുളം മെമുവില്‍ യാത്രക്കാർ കമ്പാർട്ടുമെൻ്റുകൾക്കുള്ളിൽ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ ഓരോ ദിവസവും പെരുകുകയാണ്. രാവിലെ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള മെമുവിൽ നിന്നു തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്.

ഇതു കൂടാതെ, ക്രോസിംഗുകളിൽ ദീർഘനേരം മെമു സ്തംഭിച്ചിരിക്കുന്നതും യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കുന്നു. തുറവൂർ-അരൂർ മേൽപ്പാലത്തിൻ്റെ നിർമാണം കൂടി തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം ട്രെയിനില്‍ ഗണ്യമായി വർധിച്ചിരിക്കുകയാണ്.

സ്ത്രീകള്‍ അടക്കമുളള ജോലിക്കാരും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് രാവിലെ എറണാകുളത്തേക്കുള്ള മെമു ട്രെയിനിനെ ആശ്രയിക്കുന്നത്. വൈകീട്ട് ആറിന് എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള കായംകുളം പാസഞ്ചർ എറണാകുളത്തും തുടർന്ന് കുമ്പളം സ്റ്റേഷനിലും വന്ദേ ഭാരത് ട്രെയിനിന് കടന്നുപോകാൻ 25 മിനിറ്റോളമാണ് നിർത്തിയിടുന്നത്. തുടര്‍ന്ന് പല ക്രോസിംഗുകളിലും നിർത്തി ട്രെയിൻ രാത്രി 9 മണിക്ക് മാത്രമാണ് ആലപ്പുഴയിലെത്തുക.

എറണാകുളത്തും പരിസര പ്രദേശങ്ങളിലും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരാണ് ഈ ട്രെയിനുകളെ പ്രധാനമായും ആശ്രയിക്കുന്നത്.

മെമുവിലും മറ്റ് പാസഞ്ചർ ട്രെയിനുകളിലും കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന് റെയിൽ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽ ആവശ്യപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT