News & Views

2030ഓടെ ആയിരം ഹോട്ടല്‍ മുറികള്‍ ലക്ഷ്യമിട്ട് ഹൈലൈറ്റ് ഗ്രൂപ്പ്; ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടര്‍ സ്ഥാനത്തേക്ക് നേക സുലൈമാന്‍

പഠനകാലത്ത് തന്നെ ഹൈലൈറ്റ് ഗ്രൂപ്പിന്റെ കഫേ ബ്രാന്‍ഡായ 'ഹഗ് എ മഗ്' (Hug a Mug) ന്റെ പ്രവര്‍ത്തനങ്ങളില്‍ നേക പങ്കാളിയായിരുന്നു.

Dhanam News Desk

പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഹൈലൈറ്റിന്റെ (HiLITE Group) ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടറായി നേക സുലൈമാന്‍ ചുമതലയേറ്റു. ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്റെ മകളാണ് നേക. 2030ഓടെ കേരളത്തിലുടനീളം വിവിധ വിഭാഗങ്ങളിലായി ആയിരം ഹോട്ടല്‍ മുറികളുള്ള ഹോസ്പിറ്റാലിറ്റി ശൃംഖല സ്ഥാപിക്കുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചു.

റീട്ടെയില്‍, റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ മേഖലകളില്‍ വലിയ സാന്നിധ്യമുള്ള ഗ്രൂപ്പ്, ഹോസ്പിറ്റാലിറ്റി രംഗത്തും ശക്തമായ ചുവടുവെപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം.

ലക്ഷ്വറി, അപ്സ്‌കെയില്‍, മിഡ്സ്‌കെയില്‍ ആഡംബര വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന ഹോട്ടലുകളാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിസിനസ്, ടൂറിസം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ കണക്കിലെടുത്ത് നഗരത്തിന് പ്രത്യേക മുന്‍ഗണന നല്‍കും.

ജില്ലയുടെ വാണിജ്യ, സാംസ്‌കാരിക, സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്ന ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങള്‍ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേക സുലൈമാന്‍ പറഞ്ഞു. അതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്.

വെറും കണക്കുകള്‍ക്കപ്പുറം, വളരുന്ന ഒരു നഗരത്തിന് ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ഒരുക്കാനായിരിക്കും തന്റെ ശ്രമമെന്നും നേക വ്യക്തമാക്കി. പഠനകാലത്ത് തന്നെ ഹൈലൈറ്റ് ഗ്രൂപ്പിന്റെ കഫേ ബ്രാന്‍ഡായ 'ഹഗ് എ മഗ്' (Hug a Mug) ന്റെ പ്രവര്‍ത്തനങ്ങളില്‍ നേക പങ്കാളിയായിരുന്നു.

HiLITE Group has appointed Neka Sulaiman as Director of Hospitality as it plans to build a 1,000-room hotel network across Kerala by 2030

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT