രാജ്യത്തെ ഏറ്റവും വലിയ വേള്‍ഡ് ട്രേഡ് സെന്റര്‍ കോഴിക്കോട്ട് യാഥാര്‍ഥ്യമാക്കിയ ഹൈലൈറ്റ് ഗ്രൂപ്പ് കേരളത്തിലെ ചെറുനഗരങ്ങളിലേക്കും (ടിയര്‍ 2), വളര്‍ന്നുവരുന്ന നഗരപ്രദേശങ്ങളിലേക്കും (ടിയര്‍ 3) തങ്ങളുടെ ബിസിനസ് ശൃംഖല ശക്തമായി വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഹൈലൈറ്റ് സെന്ററുകള്‍, ഹൈലൈറ്റ് കണ്‍ട്രിസൈഡ് പ്രൊജക്ടുകള്‍ തുടങ്ങിയവ സംസ്ഥാനത്തുടനീളം ആരംഭിക്കും.
ഒന്നാം നിര നഗരങ്ങള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ്, വിനോദം, ഡൈനിംഗ്, മുന്‍നിര ലൈഫ് സ്‌റ്റൈല്‍ അനുഭവങ്ങള്‍ എന്നിവ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ റീട്ടെയ്ല്‍ വിപുലീകരണത്തിന്റെ പ്രധാന ആകര്‍ഷണം പ്രാദേശിക വിപണികള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത രണ്ട് വ്യത്യസ്ത പ്രോപ്പര്‍ട്ടി മാതൃകകളാണ്. രണ്ടാം നിര നഗരങ്ങള്‍ക്കായി 'ഹൈലൈറ്റ് സെന്റര്‍', വളര്‍ന്നുവരുന്ന മൂന്നാം നിര നഗരങ്ങളുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ 'ഹൈലൈറ്റ് കണ്‍ട്രിസൈഡ്' എന്നിവ രൂപകല്പന ചെയ്യും. കൂടാതെ പ്രാദേശിക സംരംഭകര്‍ക്കും ബ്രാന്‍ഡുകള്‍ക്കും, ദേശീയ-അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ക്കൊപ്പം ഇവിടെ മുന്‍ഗണന നല്‍കും.
ഈ വന്‍കിട പദ്ധതിയുടെ ആദ്യപടിയായി മലപ്പുറം ചെമ്മാട് നിര്‍മിച്ച, മൂന്നുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 'ഹൈലൈറ്റ് കണ്‍ട്രിസൈഡ് ചെമ്മാട്' ജൂണ്‍ 19ന് ഉദ്ഘാടനം ചെയ്യും. ഇതിനു പുറമെ കുന്നംകുളം, മണ്ണാര്‍ക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഹൈലൈറ്റ് സെന്ററുകളും താമരശേരിയില്‍ 'ഹൈലൈറ്റ് കണ്‍ട്രിസൈഡും' ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് വ്യക്തമാക്കി.
കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ അടുത്ത് തന്നെ തുറക്കാനിരിക്കുന്ന 'ഹൈലൈറ്റ് ബൊളിവാര്‍ഡ്' കേരളത്തിലെ ആദ്യത്തെ വാട്ടര്‍ഫ്രണ്ട് റീട്ടെയ്ല്‍-വിനോദ കേന്ദ്രമായിരിക്കും. ഭക്ഷണത്തിനും വിനോദത്തിനും പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ പദ്ധതി ഉദ്ഘാടനം ചെയ്യും.
ഹൈലൈറ്റ് ഗ്രൂപ്പിന്റെ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ശൃംഖലയായ 'പലാക്‌സി സിനിമാസ്' വരും വര്‍ഷങ്ങളില്‍ 250 സ്‌ക്രീനുകളായി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. പ്രമുഖ കഫേ ബ്രാന്‍ഡായ 'ഹഗ് എ മഗ്' ന്റെ പതിമൂന്നാമത് ഔട്ട്ലെറ്റ്, ചെമ്മാട് കണ്‍ട്രിസൈഡില്‍ ആരംഭിക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേരളത്തിലുടനീളം 100 ഔട്ട്ലെറ്റുകള്‍ തുടങ്ങാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
റീട്ടെയ്ല്‍, വിനോദ മേഖലകള്‍ക്ക് പുറമെ, ഐടി രംഗത്തും വലിയ മുന്നേറ്റത്തിനാണ് ഗ്രൂപ്പ് തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫേസ് 3-ല്‍ നിര്‍മ്മിക്കുന്ന 'യൂ ഹബ് ട്രിവാന്‍ഡ്രം' ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കാണ്. അന്താരാഷ്ട്ര ആഡംബര ഡിസൈന്‍ ബ്രാന്‍ഡായ 'യൂ', പ്രമുഖ വര്‍ക്ക്സ്പേസ് ശൃംഖലയായ 'ഐ.ഡബ്യൂ.ജി' എന്നിവരുമായി സഹകരിച്ച് 300 കോടി രൂപയുടെ പദ്ധതിയായാണ് ഇത് ഒരുങ്ങുന്നത്.
ചെറുനഗരങ്ങളിലും വളര്‍ന്നുവരുന്ന നഗരപ്രദേശങ്ങളിലും ആരംഭിക്കുന്ന ഓരോ പദ്ധതിയും ഉയര്‍ന്ന ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതോടൊപ്പം, പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തു പകരുന്നതുമായിരിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് പറഞ്ഞു. പുതിയ പദ്ധതികളിലൂടെ കേരളത്തിലുടനീളം നിരവധി തൊഴിലവസരങ്ങളും പുതിയ സംരംഭകത്വ സാധ്യതകളും സൃഷ്ടിക്കപ്പെടും. റീട്ടെയ്ല്‍, വിനോദം, വിദ്യാഭ്യാസം എന്നിവ കോര്‍ത്തിണക്കിയുള്ള ഒരു വലിയ ശൃംഖലയായി ഇത് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine