ആധാറും (Aadhaar) പാനും (Permenant Account Number) ബന്ധിപ്പിക്കാന്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് (Central Board of Direct Taxes)നുള്ള അവസാന തീയതിയാണ് ഡിസംബര്‍ 31. ഇനി ദിവസങ്ങള്‍ മാത്രം. സാമ്പത്തിക ഇടപാടുകളിലും നികുതി ഫയലിംഗുകളിലും പിഴകളും തടസവും ഒഴിവാക്കാന്‍ ഇനിയും സമയമുണ്ട്. അതിനായി എന്തെല്ലാം ചെയ്യണമെന്ന് വിശദീകരിക്കാം. ജനുവരി 1 മുതല്‍, ആധാറുമായി ബന്ധിപ്പിക്കാത്ത ഏതൊരു പാനും പ്രവര്‍ത്തനരഹിതമായി കണക്കാക്കും. പിഴയും വരും.
പാന്‍ പ്രവര്‍ത്തനരഹിതമായിക്കഴിഞ്ഞാല്‍, ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് തടസമുണ്ടാവും. റീഫണ്ടുകള്‍ ക്ലെയിം ചെയ്യുന്നതിലും, ഉയര്‍ന്ന മൂല്യമുള്ള ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിലും, വായ്പകള്‍ക്കോ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കോ അപേക്ഷിക്കുന്നതിലും പ്രയാസം നേരിടാം. മ്യൂച്വല്‍ ഫണ്ടുകളിലോ സെക്യൂരിറ്റികളിലോ നിക്ഷേപിക്കുന്നതിനും ബുദ്ധിമുട്ട് വരും. കാരണം, പല സാമ്പത്തിക സേവനങ്ങള്‍ക്കും പാന്‍ ആവശ്യമാണ്.
പാന്‍, ആധാര്‍ രേഖകളിലെ പേര്, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ എന്നിവയിലെ വ്യത്യാസങ്ങള്‍ ലിങ്കിംഗ് അഭ്യര്‍ത്ഥന സമര്‍പ്പിക്കുന്നതിന് മുമ്പ് തിരുത്തണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ലിങ്കിംഗ് പ്രക്രിയ പരാജയപ്പെടാം.
രണ്ട് രേഖകളും ലിങ്ക് ചെയ്യുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം ഇന്‍കം-ടാക്‌സ് ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ രീതിയാണ്. അവിടെ ഉപയോക്താക്കള്‍ക്ക് അവരുടെ പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയച്ച OTP ഉപയോഗിച്ച് പരിശോധിക്കാം.
നിങ്ങളുടെ പാന്‍, ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ സമീപത്തു തന്നെ വെക്കുക.
പാന്‍-ആധാര്‍ എന്നിവയില്‍ പേരും ജനന തീയതിയും പൊരുത്തപ്പെടുന്നില്ലെങ്കില്‍ അത് ആദ്യം പരിഹരികകണം.
ആദായ നികുതി ഇ-ഫയലിംഗ് പോര്‍ട്ടലില്‍ ലിങ്കിംഗ് ഫീസ് അടക്കുക.
ആദായ നികുതി ഇ-ഫയലിംഗ് പോര്‍ട്ടലിലേക്ക് പോയി ലിങ്ക് ആധാര്‍ തുറക്കുക.
പാന്‍, ആധാര്‍ നമ്പര്‍ നല്‍കുക.
ഇ-പേ ടാക്‌സ് വഴി, പണമടയ്ക്കല്‍ തുടരുക എന്നതില്‍ ക്ലിക്ക് ചെയ്ത് പേയ്മെന്റ് പൂര്‍ത്തിയാക്കുക.
ആധാര്‍-പാന്‍ ലിങ്കിംഗ് അഭ്യര്‍ത്ഥന സമര്‍പ്പിക്കുക
പോര്‍ട്ടല്‍ ഹോം പേജില്‍, ക്വിക്ക് ലിങ്കുകള്‍-ലിങ്ക് ആധാര്‍ എന്നതിലേക്ക് പോകുക.
പാന്‍ + ആധാര്‍ നല്‍കുക, തുടര്‍ന്ന് വാലിഡേറ്റ് ചെയ്യുക, ക്ലിക്കുചെയ്യുക.
ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് സമര്‍പ്പിക്കാന്‍ ലിങ്ക് ആധാറില്‍ ക്ലിക്കുചെയ്യുക.
Read DhanamOnline in English
Subscribe to Dhanam Magazine