ആഗോള ഐടി രംഗത്തെ കേരളത്തില്‍ നിന്നുള്ള വമ്പന്മാരായ ഐബിഎസ് സോഫ്റ്റ്‌വെയര്‍ സ്‌പോര്‍ട്‌സ് ബിസിനസില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു. രണ്ടു വര്‍ഷം മുമ്പ് സൂപ്പര്‍ ലീഗ് കേരളയില്‍ (super league kerala-slk) കോഴിക്കോട് ആസ്ഥാനമായുള്ള ടീമിനെ ഐബിഎസ് സ്വന്തമാക്കിയിരുന്നു.
കേരളത്തില്‍ ഫുട്‌ബോളിനുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് വി.കെ മാത്യൂസ് കൂടുതല്‍ നിക്ഷേപം നടത്തുന്നത്. 100 കോടി രൂപ മുതല്‍മുടക്കില്‍ കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തില്‍ സ്‌റ്റേഡിയം പണിയുകയാണ് ലക്ഷ്യം.
ഇതിനായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് വി.കെ മാത്യൂസിനെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യാന്തര നിലവാരമുള്ള സ്‌റ്റേഡിയമാണ് ഐബിഎസ് ഗ്രൂപ്പ് നിര്‍മിക്കുക. സ്വകാര്യ കമ്പനി കേരളത്തില്‍ നിര്‍മിക്കുന്ന ആദ്യത്തെ സ്റ്റേഡിയമായി ഇതു മാറും. മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അടുത്ത സീസണില്‍ കേരള സൂപ്പര്‍ ലീഗില്‍ ടീമിനെ സ്വന്തമാക്കാന്‍ വിദേശ നിക്ഷേപകര്‍ അടക്കം രംഗത്തുണ്ട്. മലബാര്‍ മേഖലയില്‍ നിന്ന് രണ്ട് ടീമുകള്‍ക്ക് കൂടി അനുമതി നല്കാനാണ് തീരുമാനം. ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ടീമുകള്‍ക്കായി രംഗത്തുണ്ട്. ഗ്രൂപ്പ് മീരാന്‍ സാരഥി നവാസ് മീരാന്റെ നേതൃത്വത്തിലാണ് സൂപ്പര്‍ ലീഗ് കേരള സംഘടിപ്പിക്കുന്നത്.
കൊച്ചി, തിരുവനന്തപുരം അടക്കം ആദ്യ രണ്ട് സീസണുകളില്‍ 6 ടീമുകളാണ് കളിച്ചത്. ബിസിനസ് മേഖലയില്‍ നിന്ന് കൂടുതല്‍ നിക്ഷേപകരെത്തുന്നതോടെ സൂപ്പര്‍ ലീഗ് കേരള മറ്റൊരു തലത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine