Image: canva 
News & Views

സി.എ ഇന്റര്‍, ഫൈനല്‍ പരീക്ഷകളുടെ ഫലം പുറത്ത്

അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടി അക്ഷയ് രമേഷ് ജെയിന്‍

Dhanam News Desk

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) സി.എ ഇന്റര്‍, ഫൈനല്‍ പരീക്ഷകളുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ.സി.എ.ഐയുടെ icai.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ അവരുടെ ഫലങ്ങള്‍ പരിശോധിക്കാം. സിഎ ഇന്റര്‍ ഫലത്തില്‍ വിജയശതമാനം രണ്ട് ഗ്രൂപ്പുകള്‍ക്കും 10.24 ശതമാനമാണ്. സി.എ ഫൈനല്‍ പരീക്ഷയില്‍ ഇത് 8.33 ശതമാനവും.

വിജയികള്‍

അഹമ്മദാബാദില്‍ നിന്നുള്ള അക്ഷയ് രമേഷ് ജെയിന്‍ 616/800 (77 ശതമാനം) മാര്‍ക്കോടെ ഈ വര്‍ഷം സി.എ ഫൈനല്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടി. കല്‍പേഷ് ജെയിന്‍ രണ്ടാം സ്ഥാനവും പ്രഖര്‍ വര്‍ഷ്ണി മൂന്നാം സ്ഥാനവും ഇതില്‍ നേടി. സി.എ ഇന്റര്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ വൈ ഗോകുല്‍ സായ് ശ്രീകര്‍ 688/800 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. നൂര്‍ സിംഗ്ല രണ്ടാം സ്ഥാനവും കാവ്യ സന്ദീപ് കോത്താരി മൂന്നാം സ്ഥാനവും ഇതില്‍ നേടി.

ഫലം പരിശോധിക്കാം

ഫലം പരിശോധിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ icai.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഹോംപേജില്‍ കാണിച്ചിരിക്കുന്ന ഫലം നല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് റോള്‍ നമ്പറും രജിസ്‌ട്രേഷന്‍ നമ്പറും പോലുള്ള നിങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ നല്‍കുക. ഇതോടെ സ്‌ക്രീനില്‍ ഫലം ദൃശ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ ഈ ഫലം സേവ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യണം.ഭാവിയിലെ ഉപയോഗത്തിനായി ഇതിന്റെ പ്രിന്റൗട്ടും എടുക്കേണ്ടതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT