News & Views

മെഡിക്കൽ സംരംഭകത്വ വികസന കേന്ദ്രം കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ചു

സർക്കാർ മെഡിക്കൽ കോളേജുകളെ ഇന്നൊവേഷൻ ഹബ്ബുകളാക്കി മാറ്റാനും ആരോഗ്യരംഗത്തെ പുതുമയാർന്ന ആശയങ്ങൾക്കും സാങ്കേതിക വിദ്യ അധിഷ്ഠിതമായ മെഡിക്കൽ സംരംഭങ്ങൾക്കും പ്രോത്സാഹനം നൽകാനും ലക്ഷ്യമിട്ടാണ് പദ്ധതി

Dhanam News Desk

ആരോഗ്യരംഗത്തെ ഗവേഷണങ്ങൾക്കും മെഡിക്കൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കും ശക്തിയും മാർഗദർശനവും നൽകുന്ന ഐ.ഇ.ഡി.സി (ഇന്നവേഷൻ ആൻ്റ് എൻ്റർപ്രണർഷിപ്പ് ഡവലപ്മെൻ്റ സെൻ്റർ) കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ചു. ദേശീയ ഓങ്കോളജി സമ്മേളനമായ അഖിലേന്ത്യാ ഓങ്കോസ്കോപ് ഓങ്കോളജി സമ്മിറ്റിൻ്റെ ഭാഗമായാണ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും ഒഫ്താൽമോളജി വിഭാഗം പ്രൊഫസറുമായ ഡോ. രഞ്ജിനി കെ. ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളെ ഇന്നൊവേഷൻ ഹബ്ബുകളാക്കി മാറ്റുകയും അതുവഴി ആരോഗ്യരംഗത്തെ പുതുമയാർന്ന ആശയങ്ങൾക്കും സാങ്കേതിക വിദ്യ അധിഷ്ഠിതമായ മെഡിക്കൽ സംരംഭങ്ങൾക്കും പ്രോത്സാഹനം നൽകാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യരംഗത്ത് നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾക്ക് വിദ്യാർത്ഥികളുടെ നവീന ആശയങ്ങളിലൂടെ പരിഹാരം കണ്ടെത്തുകയാണ് യൂണിറ്റിന്റെ ലക്ഷ്യമെന്ന് ഐ.ഇ.ഡി.സി നോഡൽ ഓഫീസർ ഡോ. റോജിത് കെ. ബാലകൃഷ്ണൻ പറഞ്ഞു.

പാത്തോളജി വിഭാഗം മേധാവി ഡോ സജി ഫ്രാൻസിസ്, ഐഇഡിസി നോഡൽ ഓഫീസർമാരായ ഡോ ഷാജി എസ് നായർ, ഡോ. ട്രിനെറ്റ് കൂട്ടോ, ഓർഗനൈസിങ് സെക്രട്ടറി ഡോ. സാനു ദേവ് സദാനന്ദ്, ഐഎംഎ കേരള സെക്രട്ടറി ഡോ. റോയ് ആർ ചന്ദ്രൻ, ആദർശ് വിജയൻ, അനു മരിയ (കേരള സ്റ്റാർട്ടപ്പ് മിഷൻ) എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഐഡിയത്തോൺ ചലഞ്ച്’ ശ്രദ്ധേയമായി. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി ഏകദേശം 150 മെഡിക്കൽ വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥി പ്രതിനിധികളായ സിദ്ധാർത്ഥ് നാരായണൻ, സിസിർ എന്നിവർ നയിച്ച വിദ്യാർത്ഥികളുടെ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT