Image courtesy: canva 
News & Views

മാതാപിതാക്കളെയും മുത്തച്ഛനെയും മുത്തശ്ശിയെയും കാനഡയിലേക്ക് കൊണ്ടുപോകാം, ഈ വീസ മതി

അഞ്ച് വര്‍ഷം വരെ കാനഡയിലെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ വീസ അനുവദിക്കുന്നു

Dhanam News Desk

മാതാപിതാക്കളെയും മുത്തച്ഛനെയും മുത്തശ്ശിയെയും കാനഡയിലേക്ക് കൊണ്ടുപോകാനൊരുങ്ങുകയാണോ. എങ്കില്‍ സൂപ്പര്‍ വീസയ്ക്ക് അപേക്ഷിച്ചുകൊണ്ട് ഇവര്‍ക്ക് കാനഡയില്‍ വരാം.

സൂപ്പര്‍ വീസയ്ക്ക് അപേക്ഷിക്കാം ഇങ്ങനെ

സൂപ്പര്‍ വീസയ്ക്ക് യോഗ്യത നേടുന്നതിന്, മാതാപിതാക്കള്‍ക്കോ അവരുടെ അച്ഛനമ്മമാര്‍ക്കോ ഒരു ഹോസ്റ്റ് ഉണ്ടായിരിക്കണം. കനേഡിയന്‍ പൗരന്‍, കാനഡയിലെ സ്ഥിര താമസക്കാരന്‍ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരനായ ഹോസ്റ്റിന്റെ കനേഡിയന്‍ പൗരത്വ രേഖയുടെ ഒരു പകര്‍പ്പ് നല്‍കിയാല്‍ സൂപ്പര്‍ വീസയ്ക്ക് അപേക്ഷിക്കാം.

ഹോസ്റ്റിന്റെ സ്ഥിര താമസ രേഖ അല്ലെങ്കില്‍ ഇന്ത്യന്‍ സ്റ്റാറ്റസിന്റെ സെക്യുര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്ത്യന്‍ സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റ് (സ്റ്റാറ്റസ് കാര്‍ഡ്) എന്നിവയുള്ളവര്‍ക്കും വീസയ്ക്ക് അപേക്ഷ നല്‍കാന്‍ സാധിക്കും. അഞ്ച് വര്‍ഷം വരെ കാലവാധിയുള്ള ഈ വീസയുടെ സമയപരിധി നീട്ടാനും കഴിയും. 10 വര്‍ഷം വരെ ഒന്നിലധികം എന്‍ട്രികള്‍ നല്‍കുന്ന വീസയാണിത്.

സൂപ്പര്‍ വീസ സന്ദര്‍ശക വീസയില്‍ നിന്ന് വ്യത്യസ്തമാണ്. സൂപ്പര്‍ വീസ യോഗ്യതയുള്ള മാതാപിതാക്കളെയും അവരുടെ അച്ഛനമ്മമാരേയും അഞ്ച് വര്‍ഷം വരെ കാനഡയിലെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നു. വേണമെങ്കില്‍ ഇതിന്റെ പരിധി നീട്ടുകയുമാകാം. അതേസമയം ഒരു വിസിറ്റിംഗ് വീസയ്ക്ക് പരമാവധി ആറ് മാസത്തെ കാലവധിയാണുള്ളത്.

ഇത് കൂടാതെ മാതാപിതാക്കളുടെയും അവരുടെ അച്ഛനമ്മമാരുടേയും സ്പോണ്‍സര്‍ഷിപ്പിനായി 2020ല്‍ സമര്‍പ്പിച്ച ഫോമുകളില്‍ ശേഷിക്കുന്ന 35,700 സ്‌പോണ്‍സര്‍മാരെ ക്ഷണിക്കാനൊരുങ്ങുകയാണ് കാനഡ. മേയ് 21 മുതലാണ് ഈ സ്‌പോണ്‍സര്‍മാരെ ക്ഷണിക്കുക.

ഏകദേശം രണ്ടാഴ്ചയ്ക്കുള്ളില്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) ഇതിന്റെ ഇന്‍വിറ്റേഷനുകള്‍ അയയ്ക്കും. ഇനി 2020ല്‍ സ്‌പോണ്‍സര്‍ ഫോം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ സൂപ്പര്‍ വീസയ്ക്ക് അപേക്ഷിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT