image credit : BOTIM and canva 
News & Views

എല്ലാ ട്രോളുകളും തമാശയാവില്ല; യു.എ.ഇയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും

ഒരു കോടി രൂപയിലേറെ പിഴയോ അഞ്ചു വര്‍ഷം വരെ തടവോ ശിക്ഷ ലഭിക്കാം

Dhanam News Desk

ട്രോളുകള്‍ തോന്നും പോലെ ഷെയര്‍ ചെയ്താല്‍ കാത്തിരിക്കുന്നത് വലിയ തുക പിഴയോ തടവു ശിക്ഷയോ ആകാം. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ യു.എ.ഇ സര്‍ക്കാര്‍ കര്‍ശന നിയമങ്ങളാണ് നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ കണ്ടന്റിന്റെ കാര്യത്തില്‍ നിയമം തെറ്റിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം ദിര്‍ഹം (ഒരു കോടിയിലേറെ രൂപ) വരെ പിഴയോ അഞ്ചു വര്‍ഷം വരെ തടവോ ലഭിക്കാം. മൂന്നു മാസം മുമ്പ് നിലവില്‍ വന്ന നിയമം കര്‍ശനമായാണ് യു.എ.ഇ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ശ്രദ്ധിക്കണം, ഈ ആറു കാര്യങ്ങള്‍

ഓണ്‍ലൈന്‍ കണ്ടന്റുമായി ബന്ധപ്പെട്ട് ആറ് കാര്യങ്ങളിലാണ് യു.എ.ഇ സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയിട്ടുള്ളത്. യു.എ.ഇ പ്രസിഡന്റിനെയോ മറ്റു ഭരണാധികാരികളെയോ വിമര്‍ശിക്കുന്നതും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഭരണസംവിധാനത്തെ വിമര്‍ശിക്കുന്നതും കുറ്റമാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന രീതിയില്‍ തെറ്റായ വാര്‍ത്തകളോ വിവരങ്ങളോ പ്രചരിപ്പിക്കാന്‍ പാടില്ല. പ്രായപൂര്‍ത്തിയാകാത്തവരുടെ ചിത്രങ്ങളോ വീഡിയോകളോ ദുഷ്ട ലാക്കോടെ പ്രചരിപ്പിക്കരുത്. സമൂഹത്തിന്റെ ധാര്‍മികതക്ക് എതിരായ പോസ്റ്റുകളും ശിക്ഷാര്‍ഹമാകും. കോടതികള്‍ക്കും മറ്റ് നിയമസംവിധനങ്ങള്‍ക്കുമെതിരായ ചര്‍ച്ചകള്‍ക്ക് അനുമതിയില്ല. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, വ്യാജരേഖകളുണ്ടാക്കി ഷെയര്‍ ചെയ്യല്‍ എന്നിവയും ശിക്ഷ ക്ഷണിച്ചു വരുത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ  നടപടികളെ വിമര്‍ശിക്കുന്നതും യു.എ.ഇയില്‍ ശിക്ഷാര്‍ഹമായ കാര്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT