ഇന്ത്യ ഇന്ന് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ആവേശത്തിൽ. ബ്രിട്ടീഷ് മേൽക്കോയ്മ അവസാനിപ്പിച്ച് സ്വന്തം ഭരണം സാധ്യമാക്കിയതിന്റെ 77-ാം വാർഷികം അഥവാ, 78-ാം സ്വാതന്ത്ര്യ ദിനമാണ് രാജ്യം ആഘോഷിക്കുന്നത്. തലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൂവർണത്തിൽ അശോക സ്തംഭം ആലേഖനം ചെയ്ത ദേശീയ പതാക ഉയർത്തി. സംസ്ഥാന-ജില്ലാ തലസ്ഥാനങ്ങളിലും ഔദ്യോഗികമായ ദേശീയ പതാക ഉയർത്തൽ ചടങ്ങുകൾ നടന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചത്.
സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനൊപ്പം, രാജ്യത്തിന്റെ വളർച്ച കർഷകരിലൂടെയാണെന്ന് സ്വാതന്ത്ര്യ ദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമു ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വിവിധ സേന, പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസി സമൂഹവും വിവിധ പരിപാടികൾ സംഘടിപ്പിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെവിടെയും ഓഫീസുകൾക്കും വിപണികൾക്കും ഒരുപോലെ, ഇന്ന് അവധി.
Read DhanamOnline in English
Subscribe to Dhanam Magazine